വാഗണ്‍ ആര്‍ സ്റ്റിംഗ്രേ നാളെ വരും?

മാരുതി സുസൂക്കി വാഗണ്‍ ആര്‍ സ്റ്റിംഗ്രേ ഓഗസ്റ്റ് 21ന് വിപണിയില്‍ അവതരിച്ചേക്കുമെന്ന് സൂചന. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവിലെ വാഗണ്‍ ആര്‍ മോഡലിനൊപ്പം തന്നെ സ്റ്റിംഗ്രേയും വിറ്റഴിച്ചേക്കും. വാഹനത്തിന്റെ നിരവധി ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ എമ്പാടും കാണുന്നുണ്ട്. വാഹനത്തിന്റെ വരവ് അടുത്തു എന്നതിന്റെ സൂചനയായി ഇതിനെ കാണാന്‍ കഴിയും.

സ്റ്റിംഗ്രേ മോഡല്‍ ഇന്ത്യയില്‍ എന്തെല്ലാം പേറും എന്ന കാര്യത്തില്‍ ലഭ്യമായ വിവരങ്ങള്‍ താഴെ നല്‍കുന്നു.

Maruti Suzuki Wagon R Stingray Launch

നിലവിലെ വാഗണ്‍ ആര്‍ പതിപ്പ് നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് വാഗണ്‍ ആര്‍ സ്റ്റിംഗ്രേ വിപണി പിടിക്കുക എന്ന കാര്യം ഉറപ്പായിട്ടുണ്ട്. വാഗണ്‍ ആറില്‍ നിന്ന് നിരവധി കാരണങ്ങള്‍ കൊണ്ട് സ്റ്റിംഗ്രേ വേറിട്ടു നില്‍ക്കും എന്നതിനാല്‍ ഒരു പുതിയ വിപണിയിടം തന്നെ മാരുതി സുസൂക്കിക്ക് തുറന്നു കിട്ടും. ഡിസൈനില്‍ വാഗണ്‍ ആറിന്റെ ബോക്‌സി ശൈലി തന്നെയാണ് വാഹനം പിന്തുടരുന്നത്.

ചിത്രം: ബോഷ് ബ്ലോഗ്‌സ്‌പോട്ട്

Maruti Suzuki Wagon R Stingray Launch

പ്രീമിയം സെഗ്മെന്റ് കാറുകളില്‍ മാത്രം കാണാറുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ് സ്റ്റിംഗ്രേയ്ക്ക് മാരുതി സുസൂക്കി നല്‍കിയിരിക്കുന്നത്. സെഗ്മെന്റില്‍ ആദ്യമായി ലഭിക്കുന്ന ഈ സൗകര്യം ഓപ്ഷണല്‍ ആയി നല്‍കുമെന്നാണ് അറിയുന്നത്.

ചിത്രം: ഓട്ടോസ് അരീന

Maruti Suzuki Wagon R Stingray Launch

ഡിസൈനില്‍ നിലവിലുള്ള വാഗണ്‍ ആറിനെ വലിയ തോതില്‍ പിന്‍പറ്റുന്നുണ്ടെങ്കില്‍ക്കൂടിയും കുറച്ചധികം രേഖീയമാണ് സ്റ്റിംഗ്രേയുടെ ശൈലി. ഉയരത്തിലും മറ്റും കാര്യമായ വ്യത്യാസം വരുത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തമായ ധാരണ ഇപ്പോഴുമായിട്ടില്ല. ടെയ്ല്‍ ലാമ്പ് ക്ലസ്റ്ററിന്‍ ക്രോം പട്ടകളുടെ അലങ്കാരം നല്‍കിയിട്ടുള്ളത് ശ്രദ്ധിക്കുക.

Maruti Suzuki Wagon R Stingray Launch

വാഹനത്തിനുള്ളില്‍ കറുപ്പിലുള്ള ഡാഷ്‌ബോര്‍ഡും സെന്റര്‍ കണ്‍സോളും കാണാവുന്നതാണ്. ഗിയര്‍ ഷിഫ്റ്റ് നോബ് അടക്കം ചില ഭാഗങ്ങളില്‍ ക്രോം പണികള്‍ കാണാവുന്നതാണ്. ഓപ്ഷണല്‍ ആയി നിരവധി സൗകര്യങ്ങള്‍ നല്‍കുന്നുണ്ട് സ്റ്റിംഗ്രേയില്‍. എബിഎസ്, എയര്‍ബാഗുകള്‍, സ്റ്റീയറിംഗ് വീലിലെ ഓഡിയോ നിയന്ത്രണങ്ങള്‍ എന്നിവ പറഞ്ഞ് ചെയ്യിക്കാവുന്നതാണെന്ന് കേള്‍ക്കുന്നു. ഇലക്ട്രികമായി നിയന്ത്രിക്കാവുന്ന ഔട്‌സൈഡ് മിററുകളും പറഞ്ഞ് ചെയ്യിക്കാനാവും.

Maruti Suzuki Wagon R Stingray Launch

ഗണ്‍മെറ്റല്‍ ഫിനിഷിലുള്ള അലോയ് വീലുകള്‍ സ്റ്റാന്‍ഡേഡായി അനുവദിക്കുമെന്നതാണ് മറ്റൊന്ന്. നിലവിലുള്ള വാഗണ്‍ ആറില്‍ ഉപയോഗിച്ചുവരുന്ന അതേ 1 ലിറ്റര്‍ കെ സീരീസ് എന്‍ജിന്‍ സ്റ്റിംഗ്രേയിലും ഘടിപ്പിക്കും. അടുത്ത വര്‍ഷം പുതിയൊരു എന്‍ജിന്‍ വരുന്നതായും കേള്‍ക്കുന്നുണ്ട്. വാഗണ്‍ ആറിനെക്കാള്‍ വിലക്കൂടുതലിലായിരിക്കും സ്റ്റിംഗ്രേ വരിക എന്നും കരുതാം.

More from DriveSpark

Article Published On: Tuesday, August 20, 2013, 16:48 [IST]
English summary
The most awaited new car in the segment, the Wagon R Stingray could be revealed officially in the next two days, if several reports are to be believed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X