മാരുതി വാഗണ്‍ ആറിന് ഡിസ്‌കൗണ്ട്

മാരുതി സുസൂക്കി വാഗണ്‍ ആറിന് 62,000 രൂപയുടെ വന്‍ ഓഫര്‍ ഓഫര്‍ പ്രഖ്യാപിച്ചു. വാഗണ്‍ ആറിന്റെ വിഎക്‌സ്‌ഐ, വിഎക്‌സ്‌ഐ എബിഎസ് എന്നീ മോഡലുകള്‍ ഒഴികെയുള്ള എല്ലാ വേരിയന്റിലും കിഴിവ് ലഭ്യമാക്കിയിട്ടുണ്ട്.

മൂന്ന് ഇന്ധന വേരിയന്റുകളില്‍ ലഭിക്കും വാഗണ്‍ ആര്‍. സിഎന്‍ജി, എല്‍പിജി, പെട്രോള്‍ എന്നിവ. സിഎന്‍ജിയും എല്‍പിജിയും വരുന്നത് പെട്രോള്‍ എന്‍ജിനോടൊപ്പമാണ്.

Maruti Suzuki WagonR

62,000ത്തില്‍ 36,000 രൂപ കാഷ് ഡിസ്‌കൗണ്ടായി ലഭിക്കും. 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് ഇനത്തിലാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോര്‍പറേറ്റ് ഡിസ്‌കൗണ്ട് ഇനത്തിലാണ് 6,000 രൂപ വരുന്നത്.

വാഹനവിപണിയില്‍ കടുത്ത മാന്ദ്യമാണ് കമ്പനികളെ വന്‍ തോതിലുള്ള ഡിസ്‌കൗണ്ടുകള്‍ നല്‍കാന്‍ പ്രേരിപ്പിക്കുന്നത്. ഏതാണ്ട് 8 ശതമാനത്തിന്റെ വില്‍പനയിടിവാണ് കഴിഞ്ഞ മാസത്തില്‍ മാരുതി സുസൂക്കിക്കുണ്ടായത്. ടാറ്റ മോട്ടോഴ്‌സാണ് മാന്ദ്യത്തില്‍ ഏറ്റവുമധികം വിഷമിക്കുന്ന കമ്പനി. 25 ശതമാനത്തിലധികം ഇടിവ് ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍ വാഹന വില്‍പനയില്‍ വന്നിട്ടുണ്ട്.

അതെസമയം ചില മോഡലുകള്‍ക്ക് വിപണിയില്‍ ഇടിവ് സംഭവിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ചില സാമ്പത്തിക വിഭാഗങ്ങള്‍ക്കിടയില്‍ സംഭവിച്ചിട്ടുള്ള സാമ്പത്തികക്കുഴപ്പമാണ് പ്രശ്‌നത്തിന് കാരണമെന്ന് ഊഹിക്കാവുന്നതാണ്. റിനോ ഡസ്റ്റര്‍, ഇക്കോസ്‌പോര്‍ട്, സ്വിഫ്റ്റ് ഡിസൈര്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് ഇപ്പോഴും മികച്ച വില്‍പന നടക്കുന്നുണ്ട്. എന്നാല്‍, ടാറ്റയുടെ ഇന്‍ഡിക റെയ്ഞ്ച് കാറുകള്‍ പോലുള്ളവയാണ് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് വാഗണ്‍ ആര്‍.

More from DriveSpark

Article Published On: Tuesday, July 30, 2013, 14:57 [IST]
English summary
The Maruti Suzuki WagonR is now available at a discount of 62,000 rupees.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X