ഉത്തരാഘണ്ഡിന് മാരുതി തൊഴിലാളികളുടെ ഒരു ദിവസത്തെ ശമ്പളം
ഉത്തരാഘണ്ഡിലെ കെടുതികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. പ്രദേശത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് മാരുതി തൊഴിലാളികള്‍ 1.56 കോടി രൂപ സംഭാവനയായി നല്‍കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന നല്‍കുക.
സംസ്ഥാനത്ത് പ്രകൃതിക്ഷോഭത്തില്‍ പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 10,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. 70,000ത്തോളം പേരെ കാണാതായിട്ടുണ്ട്.
പ്രദേശത്തെ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്കാണ് മാരുതി സംഭാവന ചെയ്യുന്ന തുക പോവുക. മാരുതി തൊഴിലാളികള്‍ തങ്ങളുടെ ഒരു ദിവസത്തെ ശമ്പളമാണ് ഇതിനായി മാറ്റി വെച്ചിരിക്കുന്നത്.
മാരു സുസൂക്കി മാത്രമല്ല സഹായവുമായി ഉത്തരാഘണ്ഡില്‍ എത്തിയിട്ടുള്ളത്. മഹീന്ദ്ര ഗ്രൂപ്പ് ഇതിനകം തന്നെ 1 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് തൊഴിലാളികളില്‍ നിന്ന് പിരിച്ചെടുത്തതല്ല എന്നാണ് മനസ്സിലാക്കാനാവുന്നത്. ഉത്തരാഘണ്ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് തുക പോവുക. ഇത് ദുരന്തത്തിന് ഇരയായവര്‍ക്ക് ആശ്വാസം നല്‍കുവാന്‍ ഉപയോഗിക്കപ്പെടും.

Maruti Suzuki Workers donate a day’s salary
പ്രദേശത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി 5 ഓമ്‌നി ആംബുലന്‍സുകള്‍ കൂടി മാരുതി നല്‍കും. 1.56 കോടി രൂപയാണ് തൊഴിലാളികള്‍ നല്‍കുക.


Click it and Unblock the Notifications








