മാരുതി എക്സ്എ ആല്‍ഫ വിശദാംശങ്ങള്‍ വെളിപ്പെട്ടു

മാരുതി എക്സ്എ ആല്‍ഫയുടെ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടു. വരും മാസങ്ങളില്‍ ഇന്ത്യ ഏറ്റവുമധികം പ്രതീക്ഷിക്കുന്ന വാഹനങ്ങളിലൊന്നാണിത്. പുതുതായി രൂപം കൊണ്ടിട്ടുള്ള കോംപാക്ട് എസ്‍യുവി നിരയിലാണ് ആല്‍ഫ ഇടംപിടിക്കുക. നിലവില്‍ വിപണിയിലുള്ള റിനോ ഡസ്റ്റര്‍, മഹീന്ദ്ര ക്വണ്‍ടോ എന്നിവയോടും ഇനി വരാനിരിക്കുന്ന ഫോഡ് ഇക്കോസ്പോര്‍ടിനോടുമാണ് എക്സ്എ ആല്‍ഫയുടെ ബലാബലം നടക്കുക.

മാരുതിയുടെ എക്സ്എ ആല്‍ഫ ദില്ലി ഓട്ടോ എക്സ്പോയിലാണ് ആദ്യമായി അവതരിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകമായി നിര്‍മിച്ച വാഹനമെന്ന നിലയില്‍ എക്സ്എ ആല്‍ഫയ്ക്ക് ചുറ്റും അന്ന് നിറയെ ആളുകള്‍ കൂടിയിരുന്നു. വിപണിവിജയം നേടിയ മാരുതി എര്‍റ്റിഗയെപ്പോലെ ഇന്ത്യക്കാരന്‍റെ ഇഷ്ടാനിഷ്ടങ്ങളെ പ്രത്യേകം കണക്കിലെടുത്താണ് ഈ നിര്‍മിതി രൂപകല്‍പന ചെയ്തിരിക്കുന്നത്.

മാരുതി എക്സ്എ ആല്‍ഫ

മാരുതി എക്സ്എ ആല്‍ഫ

വൈഎഡി എന്ന രഹസ്യനാമത്തിലാണ് ഈ വാഹനത്തിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ നടക്കുക. 4 മീറ്ററില്‍ താഴെയായിരിക്കും വാഹനത്തിന്‍റെ നീളം. ഇത് എക്സൈസ് ഡ്യൂട്ടി 12 ശതമാനമായി കുറയ്ക്കും.

മാരുതി എക്സ്എ ആല്‍ഫ

മാരുതി എക്സ്എ ആല്‍ഫ

2014 അവസാനത്തിലോ 2015 ആദ്യത്തിലോ ആയിരിക്കും എക്സ്എ ആല്‍ഫയുടെ ഇന്ത്യന്‍ വിപണി പ്രവേശം.

മാരുതി എക്സ്എ ആല്‍ഫ

മാരുതി എക്സ്എ ആല്‍ഫ

ഡീസല്‍ പതിപ്പും ഒരേസമയം വിപണിയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ഡീസല്‍ പതിപ്പിനെ സംബന്ധിച്ച വിവരങ്ങളാണ് ലഭ്യമായിട്ടുള്ളത്.

മാരുതി എക്സ്എ ആല്‍ഫ

മാരുതി എക്സ്എ ആല്‍ഫ

വിഡിഐ, സെഡ്‍ഡിഐ, സെഡ്‍ഡിഐ+ എന്നീ വേരിയന്‍റുകളില്‍ എക്സ്എ ആല്‍ഫ ലോഞ്ച് ചെയ്യും.

മാരുതി എക്സ്എ ആല്‍ഫ

മാരുതി എക്സ്എ ആല്‍ഫ

പിന്‍ കാബിന്‍ സീറ്റുകള്‍ 60-40 എന്ന അളവില്‍ മടക്കുവാനുള്ള സൗകര്യമുണ്ടായിരിക്കും.

മാരുതി എക്സ്എ ആല്‍ഫ

മാരുതി എക്സ്എ ആല്‍ഫ

മൊത്തം നീളം 4000 മില്ലിമീറ്ററായിരിക്കുമെന്ന് നേരത്തെ ഓട്ടോ എക്സ്പോ സമയത്ത് നല്‍കിയ ഔദ്യോഗിക വെളിപ്പെടുത്തലുകളില്‍ കാണുന്നു. വീതി 1900 എംഎം. ഉയരം 1600 മില്ലിമീറ്ററായിരിക്കും.

മാരുതി എക്സ്എ ആല്‍ഫ

മാരുതി എക്സ്എ ആല്‍ഫ

അഞ്ച് പേര്‍ക്കുള്ള സീറ്റിംഗ് സൗകര്യമാണ് വാഹനത്തിലുണ്ടാവുക.

മാരുതി എക്സ്എ ആല്‍ഫ

മാരുതി എക്സ്എ ആല്‍ഫ

വീല്‍ബേസ് 2500 എംഎം. ടയറുകള്‍: 255/50 R19

മാരുതി എക്സ്എ ആല്‍ഫ

മാരുതി എക്സ്എ ആല്‍ഫ

ഡസ്റ്റര്‍ അടക്കമുള്ള വാഹനങ്ങളുടെ സാന്നിധ്യം മാരുതി ആല്‍ഫയെ നേരത്തെ കണ്ടതില്‍ നിന്ന് ഒരല്‍പം മാറ്റത്തോടെ അവതരിപ്പിക്കാനുള്ള സാധ്യത ഒരുക്കുന്നുണ്ട്. പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം ‍ഡസ്റ്ററിനെക്കാള്‍ അല്‍പം ഉയരക്കുറവുണ്ട് ആല്‍ഫയ്ക്ക്. ഉല്‍പാദന മോഡലില്‍ ഇത് പരിഹരിക്കുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Monday, April 22, 2013, 15:04 [IST]
English summary
Specifications of Maruti XA-Alpha, one of the most expecting vehicles, has been officially revealed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X