ഹോണ്ട-മക്‌ലാറന്‍ സാങ്കേതിക സഹകരണം ശക്തമാകുന്നു

ബ്രിട്ടിഷ് സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാവായ മക്‌ലാറനും ഹോണ്ടയും സ്ട്രീറ്റ് കാറുകളില്‍ ഉപയോഗിക്കാവുന്ന സാങ്കേതികതകള്‍ വികസിപ്പിച്ചെടുക്കുന്നതിനായി സംയുക്ത പ്രവര്‍ത്തനം ആരംഭിക്കുന്നതിന് പദ്ധതിയായി. മക്‌ലാറന്‍ ഫോര്‍മുല വണ്‍ ടീമിന് എന്‍ജിന്‍ വിതരണത്തിനുള്ള കരാര്‍ ഇരുപേരും നേരത്തെ ഒപ്പുവെച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ സാങ്കേതിക സഹകരണവും വരുന്നതെന്നാണ് ഊഹിക്കപ്പെടുന്നത്.

2015 മുതലാണ് മക്‌ലാറന്‍ ഫോര്‍മുല വണ്‍ ടീമിന് ഹോണ്ടയുടെ സഹകരണം ലഭ്യമാവുക. ഫോര്‍മുല വണ്‍ സാങ്കേതിക സഹകരണത്തിനപ്പുറം കൂടുതല്‍ വിശാലമായ ഇടങ്ങളിലേക്ക് ഇരുവരും വ്യാപിക്കുവാന്‍ ആഗ്രഹിക്കുന്നതായി മക്‌ലാറന്‍ എഫ്1 തലവനായ മാര്‍ടിന്‍ വൈറ്റ്മാര്‍ഷ് വ്യക്തമാക്കി.

Acura NSX Concept

വിഷയത്തില്‍ ഏകദേശ ധാരണയില്‍ എത്തിയെന്നു മാത്രമാണ് വൈറ്റ്മാര്‍ഷ് പറയുന്നത്. കാര്യങ്ങളില്‍ കുറെക്കൂടി വ്യക്തത കൈവരേണ്ടതുണ്ട്. ഇതിനായി ഒരല്‍പം കൂടി കാത്തിരിക്കണമെന്നും അദ്ദേഹം അറിയിച്ചു.

നടപ്പ് വര്‍ഷം മക്‌ലാറന്‍ പി1 മാത്രമാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. പി13-ന്റെ ജോലികള്‍ നടന്നുവരികയാണ്. ഹോണ്ട-മക്‌ലാറന്‍ സാങ്കേതിക സഹകരണത്തിലൂടെ വരുന്ന വാഹനം അടുത്ത വര്‍ഷം മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ.

ഹോണ്ടയുടെ ആഡംബര കാര്‍ വിഭാഗമായ അക്യൂറയില്‍ നിന്ന് പുറത്തു വരാനിരിക്കുന്ന എന്‍എസ്എക്‌സ് സ്‌പോര്‍ട്‌സ് കാറിന് മക്‌ലാറനുമായുള്ള സഹകരണം സഹായകമാകും.

More from DriveSpark

Article Published On: Wednesday, July 31, 2013, 18:36 [IST]
English summary
McLaren and Honda are open to working together to develop technology that can be implemented in street cars, Autocar has learnt.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X