'ഹരിതനരക'ത്തെ മക്‌ലാറന്‍ പി1 മറികടന്നുവോ?

ലോകത്തിലെ ഏറ്റവും അപകടകരമായ റേസ് സര്‍ക്യൂട്ട് ഏതെന്ന ചോദ്യത്തിനുത്തരമാണ് നര്‍ബര്‍ഗ്രിം (ശരിയിയ ഉച്ചാരണത്തിന് ഗൂഗിളിനെ ആശ്രയിക്കുക). ഗ്രീന്‍ ഹെല്‍ അഥവാ ഹരിതനരകം എന്ന് ഈ സര്‍ക്യൂട്ടിനെ വിളിക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. ഹരിതഭംഗി നിറഞ്ഞ ഈ സര്‍ക്യൂട്ടില്‍ വെച്ചെടുത്ത ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് മക്‌ലാറന്‍. വാഹനം ഏതെന്നറിയാമോ? ഈ വീഡിയോയിലെ വാഹനം ഏതെന്നുകൂടി കേട്ടാല്‍ നിങ്ങള്‍ കിടിലം കൊള്ളും. മക്‌ലാറന്‍ പി1 ഹൈബ്രിഡ് ഹൈപ്പര്‍കാര്‍.

ഈ വീഡിയോയില്‍ മക്‌ലാറന്‍ പി1-നായി സെറ്റ് ചെയ്ത ടാര്‍ഗറ്റുകള്‍ പറയുന്നുണ്ട്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗം ഏറ്റവും കുറഞ്ഞ സെക്കന്‍ഡില്‍ താഴെ സമയത്തിനുള്ളില്‍ പിടിക്കുക എന്നതാണ് ഒന്ന്. മറ്റൊന്ന് 7 മിനിറ്റിനകത്ത് നര്‍ബര്‍ഗ്രിം സര്‍ക്യൂട്ട് മറികടക്കുക എന്നതും.

ഈ നേട്ടം കൈവരിക്കുന്നതിന് നര്‍ബര്‍ഗ്രിം സര്‍ക്യൂട്ടിന്റെ 20.8 കിലോമീറ്റര്‍ ദൂരം കുറഞ്ഞത് മണിക്കൂറില്‍ 178 കിലോമീറ്റര്‍ വേഗതയിലെങ്കിലും മറികടക്കേണ്ടതുണ്ട്. 7 മിനിട്ട് ലാപ് മക്‌ലാറന്‍ പി1 പൂര്‍ത്തിയാക്കിയതായി വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍, ആ സമയം കൃത്യമായി പറയാന്‍ മക്‌ലാറന്‍ തയ്യാറാവുന്നില്ല. പോഷെ 918സ്‌പേഡര്‍ നര്‍ബര്‍ഗ്രിം സര്‍ക്യൂട്ടില്‍ സ്ഥാപിച്ച റെക്കോഡാണ് ഇന്ന് നിലവിലുള്ളത്. ഇത് തകര്‍ക്കുവാന്‍ മക്‌ലാറന്‍ പി വണ്ണിന് സാധിച്ചുവോ എന്നതാണ് ചോദ്യം. ഉത്തരത്തിനായി ഇനിയും കാത്തിരിക്കേണ്ടതായി വരും. എന്തായാലും ഹരിതനരകത്തിലെ മക്‌ലാറന്‍ പി1ൻറെ പ്രകടനം നമുക്കൊന്നു കാണാം.
<center><iframe width="100%" height="450" src="//www.youtube.com/embed/E9IWiTpWeiM" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Saturday, December 7, 2013, 18:22 [IST]
English summary
McLaren has released the official video of the P1 hybrid hypercar lapping the Nürburgring-Nordschleife.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X