മക്‌ലാറന്‍ പി13 ഔദ്യോഗിക വിവരങ്ങള്‍
മക്‌ലാറന്‍ പി13ന്റെ ആദ്യ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നു. കമ്പനിയില്‍ നിന്ന് പുറത്തിറങ്ങുന്ന ഏറ്റവും വിലക്കുറവുള്ള സ്‌പോര്‍ട്‌സ് കാറായിരിക്കും ഇതെന്നതിനാല്‍ ലോകമെങ്ങുമുള്ള ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
2015ല്‍ പുറത്തിറങ്ങാനിരിക്കുന്ന മോഡലാണിത്. പോഷെ 911, ജാഗ്വര്‍ എഫ് ടൈപ്പ്, മെഴ്‌സിഡിസ് എസ്എല്‍എസ് എഎംജിയുടെ പുതിയ പതിപ്പ് തുടങ്ങിയ വാഹനങ്ങളുമായി ശരിയായ നിലയില്‍ ഏറ്റുമുട്ടുവാന്‍ മക്‌ലാറനെ പി13 സഹായിക്കും.

മക്‌ലാറന്‍ പി1 ഹൈപ്പര്‍കാറിന്റെ ഡിസൈനില്‍ നിന്ന് നിരവധി ശില്‍പസവിശേഷതകള്‍ കൈക്കൊണ്ടിട്ടുണ്ട് പ13. ഇത് വാഹനത്തോടുള്ള പ്രിയം വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. മക്‌ലാറന്‍ പി1 350 മോഡലുകള്‍ മാത്രമേ പുറത്തിറക്കുന്നുള്ളൂ.
3.8 ലിറ്റര്‍ ശേഷിയുള്ള ഇരട്ട ടര്‍ബോ ചാര്‍ജര്‍ ഘടിപ്പിച്ച എന്‍ജിനാണ് മക്‌ലാറന്‍ പി13 പേറുന്നത്. 444 കുതിരകളുടെ കരുത്ത് പുറത്തെടുക്കാന്‍ ഈ എന്‍ജിന് സാധിക്കും.
മക്‌ലാറന്‍ കാര്‍ബണ്‍ ഫൈബറില്‍ വികസിപ്പിച്ചെടുത്തിട്ടുള്ള മോണോസെല്‍ ചാസിയിലാണ് ഈ വാഹനം നിലയുറപ്പിക്കുന്നത്. മോണോസെല്‍ ചാസി കൂടുതല്‍ കാര്യക്ഷമമാണെന്നതിനു പുറമെ നിര്‍മാണച്ചെലവും കുറയ്ക്കുന്നുണ്ട്.

2015ല്‍ മാത്രം 2500 യൂണിറ്റ് വിറ്റഴിക്കാമെന്നാണ് മക്‌ലാറന്‍ പ്രതീക്ഷിക്കുന്നത്. 12,000 ഡോളറിനും 197,000 ഡോളറിനും ഇടയില്‍ കാറിന് വില കണ്ടേക്കും.


Click it and Unblock the Notifications








