മെഴ്‌സിഡിസ് ബി ക്ലാസ് ഡീസല്‍ ലോഞ്ച് ചെയ്തു

മെഴ്‌സിഡിസ് ബി ക്ലാസ് ഹാച്ച്ബാക്കിന്റെ ഡീസല്‍ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. മുംബൈ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 22.6 ലക്ഷമാണ് വാഹനത്തിന് വില. ബി ക്ലാസിന്റെ പെട്രോള്‍ പതിപ്പ് നേരത്തെ തന്നെ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കിയിരുന്നു.

ഈയിടെ വിപണിയിലെത്തിയ എ ക്ലാസ് ഹാച്ച്ബാക്കിന്റെ ഡീസല്‍ എന്‍ജിന്‍ (എ180 സിഡിഐ) തന്നെയാണ് ബി ക്ലാസിലും (ബി180 സിഡിഐ എന്ന് വിളിക്കുന്നു) ഉപയോഗിച്ചിരിക്കുന്നത്. ബി ക്ലാസിന്റെ ബേസ് മോഡലായ 'സ്‌റ്റൈല്‍' മാത്രമേ വിപണിയിലെത്തിയിട്ടുള്ളൂ. ബേസ് പതിപ്പാകയാല്‍ ബി ക്ലാസിന്റെ പെട്രോള്‍ വേരിയന്റിനെക്കാള്‍ കുറഞ്ഞ വിലയില്‍ വാഹനം ലഭിക്കുന്നു.

ചെറു ഹാച്ച്ബാക്ക് സെഗ്മെന്റില്‍ ഇന്ത്യയിലിറങ്ങിയ ആദ്യ മോഡലാണ് ബി ക്ലാസ്. ഒരു വര്‍ഷം മുമ്പ് ബി ക്ലാസ് എത്തിയത് പെട്രോള്‍ എന്‍ജിന്‍ മാത്രം പേറിയായിരുന്നു. പിന്നീട് വിലയില്‍ ഒരല്‍പം കുറവോടെ എ ക്ലാസ് എത്തിച്ചേര്‍ന്നു. പെട്രോളിലും ഡീസലിലും ഈ വാഹനം ലഭ്യമായി. സെഗ്മെന്റില്‍ കൂടുതല്‍ ചോയ്‌സുകള്‍ സൃഷ്ടിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ബി ക്ലാസ് ഹാച്ച്ബാക്കിനും ഡീസല്‍ പതിപ്പ് എത്തിക്കുന്നത്.

2.2 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ബി ക്ലാസിന് ഘടിപ്പിച്ചിരിക്കുന്നത്. 3.200 ആര്‍പിഎമ്മില്‍ 109 കുതിരശക്തി പകരുന്നു ഇവന്‍. 1,400-2,800 ആര്‍പിഎമ്മില്‍ 250 എന്‍എം ചക്രവീര്യവും എന്‍ജിന്‍ ചക്രങ്ങളിലെത്തിക്കും. ഈ എന്‍ജിന്‍ സി ക്ലാസ്, ഇ ക്ലാസ് എന്നീ സെഡാനുകളില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും വന്‍ തോതിലുള്ള ട്യൂണിംഗ് വ്യതിയാനത്തോടെയാണ് അവ വരുന്നത്.

മെഴ്‌സിഡിസ് ബി ക്ലാസ് ഡീസല്‍

മെഴ്‌സിഡിസ് ബി ക്ലാസ് ഡീസല്‍

7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്‌സാണ് എന്‍ജിനോട് ചേര്‍ത്തിരിക്കുന്നത്. വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 190 കിലോമീറ്ററാണ്. മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു ബി ക്ലാസ്. ലിറ്ററിന് 18.98 കിലോമീറ്ററാണ് എആര്‍എഐ സാക്ഷ്യപ്പെടുത്തുന്ന മൈലേജ് നിരക്ക്.

More from DriveSpark

Article Published On: Thursday, July 11, 2013, 13:29 [IST]
English summary
Mercedes Benz has brought out the less expensive B-Class diesel, the B180 CDI for the Indian market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X