മെഴ്‌സിഡിസ് സി ക്ലാസ് സെലിബ്രേഷന്‍ എഡിഷന്‍
മെഴ്‌സിഡിസ് ബെന്‍സ് സി ക്ലാസ് സെലിബ്രേഷന്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്‌തു. 39.16 ലക്ഷമാണ് ഈ ലിമിറ്റഡ് എഡിഷന് വില.
എഡിഷന്‍ സി എന്നും വിളിക്കാവുന്ന ഈ പതിപ്പ് കുറെയധികം സ്‌പോര്‍ടി സവിശേഷതകള്‍ പേറിയാണ് വരുന്നത്. ലോകത്തെമ്പാടുമായി 1 കോടി സി ക്ലാസ് പതിപ്പുകള്‍ വിറ്റഴിച്ചതില്‍ മെഴ്‌സിഡിസ് ബെന്‍സ് ആഹ്ലാദിക്കുന്നതാണ് ഈ പതിപ്പിനു പിന്നിലെ കാരണം.

മുംബൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ചാണ് മെഴ്‌സിഡിസ് സി ക്ലാസ് പ്രത്യേക ലിമിറ്റഡ് എഡിഷന്‍ ലോഞ്ച് ചെയ്‌തത്. 500 പതിപ്പുകള്‍ മാത്രമാണ് സി ക്ലാസ് പ്രത്യേക എഡിഷനുള്ളത് എന്നറിയുക. സി220 സിഡിഐ പതിപ്പിലാണ് പ്രത്യേക പതിപ്പ് വരുന്നത്.
എഎംജി ബോഡി കിറ്റില്‍ നിന്നാണ് പ്രത്യേക എഡിഷനുവേണ്ട സ്‌പോര്‍ടി സവിശേഷകതകള്‍സ്വീകരിച്ചിരിക്കുന്നത്. രണ്ട് വര്‍ണരാശിയിലുള്ള 17 ഇഞ്ച് 5 സ്‌പോക്ക് അലോയ് വീലുകള്‍ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നു.
മുന്‍ ഫെന്‍ഡറില്‍ പ്രത്യേക എഡിഷന്‍ സി ബാഡ്‌ജ് കാണാം. സ്‌മോക്ക്‌ഡ് ഹെഡ്‌ലമ്പുകള്‍, ക്രോമിയം പൂശിയ എക്‌സോസ്‌റ്റ് പൈപ്പ് ടിപ്‌സ്, ഇലക്ട്രിക് സണ്‍റൂഫ് എന്നിങ്ങനെയുള്ള സവിശേഷതകള്‍ വാഹനത്തിലുണ്ട്.


Click it and Unblock the Notifications








