മെഴ്‌സിഡിസ് സി63യില്‍ എത്ര കുതിരകള്‍?

മെഴ്‌സിഡിസ് സി ക്ലാസിന്റെ എഎംജി പതിപ്പാണ് സി63 സെഡാന്‍. നിരവധി സ്‌പോര്‍ടി സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്താണ് എഎംജി ബാഡ്ജ് പേറാന്‍ സി ക്ലാസിനെ സജ്ജമാക്കിയിരിക്കുന്നത്. ഇന്റീരിയറിലും എക്സ്റ്റീരിയറിലും രോഷാകുലത പകര്‍ന്നും സസ്‌പെന്‍ഷനിലും ചാസിയിലുമെല്ലാം മാറ്റങ്ങള്‍ വരുത്തിയുമാണ് ഈ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്.

കൊടും കരുത്തുള്ള എന്‍ജിനാണ് ബോണറ്റിനടിയില്‍ ഘടിപ്പിച്ചിരിക്കുന്നത്. വണ്ടിയെക്കുറിച്ച് കൂടുതലറിയാം ഗാലറിയില്‍.

Mercedes-Benz C63 AMG

100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ മെഴ്‌സിഡിസി സി63 എഎംജിക്ക് വെറും 4.5 സെക്കന്‍ഡ് മാത്രം മതി. ഇതിന് വാഹനത്തെ പ്രാപ്തമാക്കുന്നത് 6.2 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ്.

Mercedes-Benz C63 AMG

451 കുതിരകളുടെ ശേഷിയാണ് എന്‍ജിനുള്ളത്. 600 എന്‍എം ചക്രവീര്യവും എന്‍ജിന്‍ പകരുന്നു.

Mercedes-Benz C63 AMG

ഈ കുതിരക്കരുത്തില്‍ സംതൃപ്‌രാവാത്തവര്‍ക്കുവേണ്ടി എഎംജി ഡവലപ്‌മെന്റ് തയ്യാറാക്കിയ പ്രത്യേക പാക്കേജുണ്ട്. ഇതില്‍ എന്‍ജിന്‍ 481 കുതിരശക്തി പകരുന്നു. ചക്രവീര്യത്തില്‍ മാറ്റമൊന്നും വരില്ല.

Mercedes-Benz C63 AMG

ചിത്രത്തില്‍ കാണുന്നത് വാഹനത്തിന്റെ 2013 പതിപ്പ് കസ്റ്റം ട്യൂണ്‍ ചെയ്തതാണ്.

Mercedes-Benz C63 AMG

ഇന്റീരിയറില്‍ വന്‍തോതിലുള്ള സന്നാഹങ്ങളെ കാണാവുന്നതാണ്. 8 തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കും സീറ്റുകളെ. ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം അകത്തുണ്ട്.

Mercedes-Benz C63 AMG

സി63യുടെ മള്‍ടിമീഡിയ സംവിധാനം മെഴ്‌സിഡിസ് 'കമാന്‍ഡ്' സിസ്റ്റത്തിലാണ് വരുന്നത്. ശബ്ദം വഴി ഓഡിയോയും ഫോണ്‍ കോളുകളുമെല്ലാം നിയന്ത്രിക്കാന്‍ കഴിയും.

Mercedes-Benz C63 AMG

ബീമറിന്റെ എം3 സെഡാന്‍, ഓഡി എസ്4 തുടങ്ങിയ വാഹനങ്ങളാണ് സി63യുടെ എതിരാളികള്‍ എന്നു പറയാം.

Mercedes-Benz C63 AMG

ഇന്ത്യയില്‍ ഈ വാഹനത്തിന് വില 80 ലക്ഷത്തിന്റെ പരിസരത്ത് വരുന്നു.

More from DriveSpark

Article Published On: Wednesday, July 10, 2013, 18:06 [IST]
English summary
Mercedes-Benz C63 AMG is the sporty version of the C-Class sedan. Here are the details of Mercedes-Benz C63 AMG.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X