മെഴ്‌സിഡിസ് ഷോറൂം ലക്‌നൗവില്‍
മെഴ്‌സിഡിസ് ബെന്‍സ് ഇന്ത്യ ലക്‌നൗവിലെ ആദ്യത്തെ ഷോറൂം തുറന്നു. മെഴ്‌സിഡിസ് ഇന്ത്യയുടെ സിഇഒ ആയ എബര്‍ഹാര്‍ഡ് കേണ്‍ ആണ് ഷോറൂം ഉദ്ഘാടനം നിര്‍വഹിച്ചത്.
എസ്ആര്‍എം സ്മാര്‍ട് ഹൂപ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ നീരജ് അഗര്‍വാള്‍, മെഴ്‌സിഡിസ് ബെന്‍സ് ഇന്ത്യ സേല്‍സ് വൈസ് പ്രസിഡന്റ് ബോറിസ് ഫിറ്റ്‌സ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം നടന്നത്.

ഫൈസാബാദ് റോഡിലെ ഇത്തരാധൗണയിലാണ് സ്മാര്‍ട് ഹൂപ്‌സ് ലക്‌നൗ സ്ഥിതി ചെയ്യുന്നത്.
23,000 ചതുരശ്ര അടിയിലാണ് ഷോറൂം സ്ഥിതി ചെയ്യുന്നത്. 25,000 ചതുരശ്ര അടിയോളം വരും വര്‍ക് ഷോപ്പിന്റെ വലിപ്പം. മൊത്തത്തില്‍ 12 കോടി രൂപ ചെലവിട്ടാണ് ഷോറൂം പണിഞ്ഞിരിക്കുന്നത്.
ലക്‌നൗവില്‍ നിന്ന് തങ്ങള്‍ക്കുള്ള ഉപഭോക്തൃ പ്രതികരണങ്ങളെ ആധാരമാക്കിയാണ് പുതിയ ഷോറൂം തുറക്കാനുള്ള തീരുമാനമെടുത്തതെന്ന് മെഴ്‌സിഡിസ് ഇന്ത്യ തലവന്‍ എബര്‍ഹാര്‍ഡ് കേണ്‍ വ്യക്തമാക്കി.
ലക്‌നൗവിലെ മെഴ്‌സിഡിസ് ആരാധകര്‍ക്കുള്ള സമ്മാനമായി അദ്ദേഹം പുതിയ ഷോറൂമിനെ വിശേഷിപ്പിച്ചു.


Click it and Unblock the Notifications








