മെര്‍ക് കൂടുതല്‍ ചെറുകാറുകളെത്തിക്കും
മെഴ്‌സിഡിസ് ബെന്‍സ് എ ക്ലാസ്, ബി ക്ലാസ് കാറുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡില്‍ അത്ഭുതം കൊള്ളുകയാണ് മെര്‍ക് എന്നു പറയാം. ഇന്ന് മെര്‍ക് വിറ്റഴിക്കുന്ന ഓരോ നാല് വാഹനത്തിലും ഒരെണ്ണം എ, ബി ക്ലാസ് കാറുകളാണ്. കോംപാക്ട് കാറുകളുടെ വിപണി ഇന്ത്യയില്‍ പൂര്‍ണ സജ്ജമാണെന്ന് തിരിച്ചറിയുകയാണ് മെഴ്‌സിഡിസ് ഇന്ത്യ.
ഈ പുതിയ വെളിച്ചത്തില്‍ കൂടുതല്‍ കോംപാക്ട് ആഡംബര കാറുകള്‍ വിപണിയിലെത്തിക്കാന്‍ മെഴ്‌സിഡിസ് ഇന്ത്യ ആലോചിക്കുന്നു.

ആഗോള വിപണിയില്‍ ഇന്നുള്ള സിഎല്‍എ സെഡാന്‍, ജിഎല്‍എ എസ്‌യുവി എന്നീ കോംപാക്ട് കാറുകള്‍ ഇന്ത്യയില്‍ നന്നായി പ്രവര്‍ത്തിക്കുമെന്ന് കമ്പനി കാണുന്നു.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 1,756 കാറുകളാണ് മെഴ്‌സിഡിസ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,327 യൂണിറ്റാണ് വിറ്റത്. 32.32 ശതമാനമാണ് മൊത്തം വര്‍ധന.
എ ക്ലാസ്, ബി ക്ലാസ് വാഹനങ്ങളുടെ ശരാശരി കാത്തിരിപ്പ്‌സമയം നിലവില്‍ 2 മാസമാണ്. ഇത് പരമാവധി കുറച്ചു കൊണ്ടു വരാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്. കൂടുതല്‍ കാറുകള്‍ അനുവദിച്ചു കിട്ടാന്‍ പാരന്റ് കമ്പനിയോട് മെര്‍ക് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് കാറുകളും ജര്‍മനിയില്‍ നിര്‍മിച്ചാണ് ഇന്ത്യയില്‍ അസംബ്ലിംഗിനായി എത്തിക്കുന്നത്. ഇന്ത്യ ഒരു മികച്ച വിപണിയായി മെഴ്‌സിഡിസ് ബെന്‍സ് തിരിച്ചറിഞ്ഞിട്ടുള്ളത് പരിഗണിക്കുമ്പോള്‍ കാത്തിരിപ്പ് സമയം കുറയ്ക്കുവാന്‍ കാര്യമായ നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications








