മെഴ്സിഡിസ് മാര്‍ക്കറ്റിംഗ് തലവന്‍ രാജിവെച്ചു

കരിയര്‍ താല്‍പര്യങ്ങളെ മുന്‍ നിര്‍ത്തിയാണ് ദേബാശിസ് രാജി സമര്‍പ്പിച്ചിരിക്കുന്നതെന്ന് മെഴ്സിഡിസ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ സ്ഥാനത്തേക്ക് പുതിയൊരാളെ നിയമിക്കുന്നതിനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് മെഴ്സിഡിസ് പറയുന്നു.
തന്‍റെ ഇതുവരെയുള്ള കരിയറിലെ വളരെ മികച്ച ഒരനുഭവമായിരുന്നു മെഴ്സിഡിസുമൊത്തുള്ള വര്‍ഷങ്ങള്‍ എന്ന് ദേബാശിസ് അറിയിച്ചു. ബ്രാന്‍ഡിനെ നിര്‍ണായകമായ അളവില്‍ വളര്‍ച്ചയുടെ പാതയിലെത്തിക്കാന്‍ തനിക്ക് സാധിച്ചതായും അദ്ദേഹം പറഞ്ഞു. കമ്പനിയുമായി പ്രവര്‍ത്തിച്ച 5 വര്‍ഷം തികച്ചും ഫലവത്തായിരുന്നു.
മിത്രയുടെ ഭാവിപദ്ധതികള്‍ പ്രധാനമായും ഓട്ടോമൊബൈല്‍ മേഖലയെ കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ മറ്റു ചില സാധ്യതകളെക്കൂടി പരിഗണിക്കാതിരിക്കുന്നില്ല എന്നും അദ്ദേഹം പറയുന്നു.
മൂന്നുമാസം മുമ്പ് മെഴ്സിഡിസല് ബെന്‍സിന്‍റെ സിഇഒ ആയി എപെര്‍ഹാര്‍ഡ് എച്ച് കേണ്‍ നിയമിതനായിരുന്നു. ഇതിന്‍റെ പിന്നാലെയാണ് മാര്‍ക്കറ്റിംഗ് ഡയറക്ടറുടെ രാജി സമര്‍പ്പിക്കപ്പെടുന്നത്.
2015ഓടുകൂടി രാജ്യത്ത് 13 പുതിയ മോഡലുകള്‍ അവതരിപ്പിക്കാനാണ് മെഴ്സിഡിസ് പദ്ധതിയിടുന്നത്. 2016ഓടെ രാജ്യത്തെ നമ്പര്‍ വണ്‍ അഡംബര കാര്‍ കമ്പനിയാവുകയാണ് ലക്ഷ്യം.


Click it and Unblock the Notifications








