എംആര്‍എഫിന് ഫോഡ് എക്സലന്‍സ്

ഫോഡിന്‍റെ ആഗോള തലത്തിലുള്ള ബിസിനസ് ബന്ധുക്കളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്നവരെയാണ് ഈ സമ്മാനത്തിന് പരിഗണിക്കുക. വര്‍ഷാവര്‍ഷം നല്‍കിവരുന്ന ഈ സമ്മാനം വളരെ വിലപ്പെട്ടതായി കമ്പനികള്‍ പരിഗണിക്കുന്നു. ആഗോളതലത്തില്‍ കൂടുതല്‍ ശ്രദ്ധ നേടുന്നതിനും ഫോഡ് എക്സലന്‍സ് സമ്മാനം സഹായകമാകും.
ഫോഡ് എക്സലന്‍സ് അവാര്‍ഡ് ഇന്നേവരെ ഇന്ത്യയില്‍ മറ്റൊരു കമ്പനിയും സ്വന്തമാക്കിയിട്ടില്ല. ഉല്‍പന്ന ഗുണനിലവാരം, വില നിലവാരം, കൃത്യതയാര്‍ന്ന ഡെലിവറി തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരിഗണിച്ചാണ് ഫോഡ് എക്സലന്‍സ് അവാര്‍ഡ് നല്‍കുന്നത്.
എംആര്‍എഫിനെ സംബന്ധിച്ച് ഇതൊരു മഹത്തായ നേട്ടമാണെന്ന് കമ്പനിയുടെ വൈസ് പ്രസിഡണ്ട് കോശി വര്‍ഗീസ് പറഞ്ഞു. ഉപഭോക്താക്കളോടുള്ള തങ്ങളുടെ പ്രതിബദ്ധത അംഗീകരിക്കപ്പെട്ടതായും അദ്ദേഹം അറിയിച്ചു.
ഫോഡിന്‍റെ മുന്നേറ്റങ്ങള്‍ക്ക് വലിയ സംഭാവനകള്‍ എംആര്‍എഫ് നല്‍കിയതായി ഫോഡ് ഗ്രൂപ് വൈസ് പ്രസിഡണ്ട് ടോണി ബ്രൗണ്‍ ചടങ്ങില്‍ നിരീക്ഷിച്ചു.
ജെടി പവര്‍ സമ്മാനത്തിന് പത്ത് തവണ അര്‍ഹമായിട്ടുണ്ട് എംആര്‍എഫ് ടയേഴ്സ്.


Click it and Unblock the Notifications








