അല്‍ ഫലായില്‍ അണ്ടർഗ്രൌണ്ട് പാര്‍ക്കിംഗ് കെട്ടിടം

Multi-Storey Car Parking Abu Dhabi
നഗരത്തിലെ പാര്‍ക്കിംഗ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അഞ്ച് വന്‍ ബഹുനില പാര്‍ക്കിംഗ് കെട്ടിടം നിര്‍മിക്കാന്‍ അബൂദാബി ഗതാഗത വകുപ്പ് അധികൃതര്‍ നേരത്തെ തീരുമാനിച്ചിരുന്നതാണ്. ഇപ്പോള്‍ അല്‍ ഫലാ തെരുവില്‍ ഉയര്‍ന്നിട്ടുള്ള ഈ കെട്ടിടം നേരത്തെ നിശ്ചയിച്ച പദ്ധതിയുടെ ഭാഗമാണ്. 500 വാഹനങ്ങള്‍ ഒരുമിച്ച് പാര്‍ക്ക് ചെയ്യാന്‍ ഈ സംവിധാനത്തില്‍ കഴിയും. എന്നാല്‍, സമീപവാസികള്‍ പറയുന്നത് 500 വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സംവിധാനമൊരുക്കിയതു കൊണ്ട് തെരുവിലെ പാര്‍ക്കിംഗ് പ്രശ്നങ്ങള്‍ തീരില്ലെന്നാണ്.

ഈ കെട്ടിടത്തിന്റെ പ്രധാന പ്രത്യേകത ഇത് നിർമിക്കപ്പെടുന്നത് അണ്ടർഗ്രൌണ്ടാലാണെന്നതാണ്. അബൂദാബിയില്‍ ഇത്തരമൊരു പാർക്കിംഗ് സംവിധാനം ഇതാദ്യമാണെന്ന് കേള്‍ക്കുന്നു.

നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങളാണ് ഈ തെരുവിലുള്ളത്. ഇത് വാഹനങ്ങളുടെ ആധിക്യത്തിന് കാരണമാകുന്നു. ധനകാര്യമന്ത്രാലയം, അബൂദാബി തൗതീന്‍ കൗണ്‍സില്‍, സാമ്പത്തിക വികസന വകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ മന്ദിരങ്ങളിലേക്കുള്ള സന്ദര്‍ശകരുടെ വാഹനങ്ങള്‍ക്ക് ഇനി ഈ സൗകര്യം ഉപയോഗിക്കാം.

രണ്ട് നിലക്കെട്ടിടത്തിലാണ് പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്. മൂന്ന് മാസത്തിനകം കെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയായി. അല്‍ ഫല സ്ട്രീറ്റിന്‍റെ വടക്കും ബാനി യാസ് സ്ട്രീറ്റിന്‍റെ കിഴക്കുമായിട്ടാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.

500 കാറുകളുടെ പാര്‍ക്കിംഗ് സംവിധാനം പോരാ എന്ന അഭിപ്രായം ശക്തമാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളെക്കൂടാതെ രണ്ട് സ്കൂളുകള്‍ കൂടി സമീപസ്ഥലങ്ങളിലായുണ്ട്. ഇവിടെ നിന്നുള്ള തിരക്കുകള്‍ കൂടി ചെരുന്നതോടെ ട്രാഫിക് കടുത്തതാവുകയാണ്.

More from DriveSpark

Article Published On: Monday, June 24, 2013, 14:16 [IST]
English summary
A multi-storey car parking facility has been opened at Al Falah street in Abu Dhabi.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X