നീഡ് ഫോര്‍ സ്പീഡിലെ സ്റ്റണ്ടുകള്‍ ചിത്രീകരിച്ചതെങ്ങനെ?
ടെര്‍മിനേറ്റര്‍ 3, ഫാസ്റ്റ് ഫൈവ് എന്നീ പടങ്ങളിലെ ആക്ഷന്‍ രംഗങ്ങള്‍ കണ്ടു തരിച്ചിരുന്നിട്ടുള്ളവര്‍ തീര്‍ച്ചയായും ലാന്‍സ് ഗില്‍ബര്‍ട്ടിനെ മറക്കില്ല. ഹോളിവുഡിലെ വിഖ്യാതനായ ഈ സ്റ്റണ്ട്മാന്‍ ഇപ്പോള്‍ വീണ്ടും ശ്രദ്ധയിലെത്തുന്നത് പുതിയ നീഡ് ഫോര്‍ സ്പീഡ് പതിപ്പിലെ സൂപ്പര്‍കാര്‍ സ്റ്റണ്ടുകള്‍ സംഘടിപ്പിച്ചതിലൂടെയാണ്.
ലാന്‍സ് ഗില്‍ബര്‍ടിന്റെ കുടുംബം പരമ്പരാഗതമായി സ്റ്റണ്ടുകാരാണ്. ഇദ്ദേഹത്തിന്റെ അച്ഛന്‍ പഴയ ബെന്‍ഹര്‍ സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ കോഡിനേറ്റ് ചെയ്തവരില്‍ ഒരാളായിരുന്നു. ബെന്‍ഹര്‍ കണ്ടിട്ടുള്ളവര്‍ക്ക് അതിലെ രഥങ്ങളുടെ സ്റ്റണ്ട് സീനുകള്‍ മറക്കാന്‍ കഴിയില്ല.
വന്‍ സ്പീഡില്‍ പോകുന്ന കാറുകള്‍ തലകുത്തിമറിയുകയും കത്തിയമരുകയുമെല്ലാം ചെയ്യുന്ന ഹോളിവുഡ് പടങ്ങളിലെ സൂപ്പര്‍ കാര്‍ റേസിംഗ് സീനുകള്‍ എങ്ങനെ ചിത്രീകരിക്കുന്നുവെന്ന് അത്ഭുതപ്പെടുന്ന എല്ലാവരും ഈ വീഡിയോ കാണണം. സ്റ്റണ്ട് തന്റെ കുടംബപ്രശ്‌നമായതെങ്ങനെ എന്ന് വിശദീകരിക്കുന്നുമുണ്ട് ലാന്‍സ് ഗില്‍ബര്‍ട് ഇതില്‍.
<center><center><iframe width="100%" height="450" src="//www.youtube.com/embed/0EdSz_W92ow" frameborder="0" allowfullscreen></iframe></center></center>


Click it and Unblock the Notifications








