സ്കോഡ ഒക്ടേവിയ രണ്ടാം വരവ് 2013ല്‍
തരക്കേടില്ലാതെ ഓടിക്കൊണ്ടിരുന്ന വണ്ടിയാണ് സ്കോഡ ഒക്ടേവിയ. കഴിഞ്ഞ വര്‍ഷം ഒക്ടേവിയയ്ക്ക് പകരക്കാരിയായി ലോറയെ കൊണ്ടുവന്നു. സംഗതി ഫ്ലോപ്പായി. ലോറ നിലംതൊടാതെ പൊട്ടുമ്പോഴും അന്താരാഷ്ട്ര വിപണിയില്‍ ഒക്ടേവിയ മികച്ച പ്രകടനം നടത്തുകയാണ്. സ്കോഡയ്ക്ക് ഇപ്പോള്‍ വീണ്ടുവിചാരമുണ്ടായിരിക്കുന്നു.
ഒക്ടേവിയയെ പുനസ്ഥാപിക്കാന്‍ കമ്പനി ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകളിലുള്ള സൂചനകളില്‍ നിന്ന് വായിച്ചെടുക്കാന്‍ സാധിക്കുന്നത്. എന്നാല്‍ ലോറയെ ഉടന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്ന് ഇതിനര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല.
സ്കോഡ ഒക്ടോവിയയുടെ പുതിയ പതിപ്പ് ഇന്ത്യയില്‍ 2013ല്‍ തന്നെ എത്തിച്ചേരും. യൂറോപ്പില്‍ ഈ പതിപ്പ് വില്‍പന തുടങ്ങിക്കഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. സാങ്കേതികവും ശൈലീപരവുമായ നിരവധി പുതിയ സവിശേഷതകള്‍ പുതിയ ഒക്ടേവിയ പേറുന്നുണ്ട്.

സ്കോഡ ഒക്ടേവിയ
2013 സ്കോഡ ഒക്ടോവിയ സ്കോഡയുടെ പ്രശസ്തമായ വിഷന്‍ ഡി (VisionD) കണ്‍സെപ്റ്റിനെ ആധാരമാക്കിയാണ് പണിതീര്‍ത്തിരിക്കുന്നത്.

സ്കോഡ ഒക്ടേവിയ
ഭാരത്തില്‍ വരുത്തിയ കുറവ് എടുത്തുപറയേണ്ടതാണ്. ഇത് വാഹനത്തിന്‍റെ പ്രകടനത്തില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ സഹായിച്ചിട്ടുണ്ട്. വാഹനത്തിന്‍റെ വില സംഹന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇത് ലോഞ്ച് അടുക്കുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്നാണ് വിചാരിക്കുന്നത്.

സ്കോഡ ഒക്ടേവിയ
എട്ട് വേരിയന്‍റുകളായിരിക്കും വിപണിയിലെത്തുക. ഇതില്‍ നാലെണ്ണം പെട്രോളും മറ്റുള്ളവ ഡീസലും ആയിരിക്കും. പെട്രോള്‍ പതിപ്പില്‍ ഉപയോഗിക്കുന്ന 1.4 ടിഎസ്ഐ എന്‍ജിന്‍ രണ്ട് തരത്തില്‍ (120 കുതിരശക്തിയിലും 138 കുതിരശക്തിയിലും) ട്യൂണ്‍ ചെയ്ത് ഉപയോഗിക്കുന്നു. കൂടുതല്‍ ശേഷിയുള്ള 1.8 ടിഎസ്ഐ എന്‍ജിന്‍ കൂടിയുണ്ട് ഒക്ടേവിയയ്ക്ക്. ഇത് 177 കുതിരകളുടെ കരുത്ത് പുറത്തെടുക്കും. മറ്റൊരു 2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ കൂടിയുണ്ട് വാഹനത്തിന്.

സ്കോഡ ഒക്ടേവിയ
രണ്ട് എന്‍ജിന്‍ വേരിയന്‍റുകളാണ് ഡീസലില്‍ ലഭിക്കുക. 1.6 ലിറ്റര്‍ ടിഡിഐ എന്‍ജിന്‍ 103 - 108 (ട്യൂണിംഗ് വ്യതിയാനമനുസരിച്ച്) കുതിരശക്തി പകരുന്നു. 2 ലിറ്റര്‍ ടിഡിഐ എന്‍ജിന്‍ 147 - 181 കുതിരശക്തി പകരുന്നു.

സ്കോഡ ഒക്ടോവിയ
പുതിയ പതിപ്പിന്‍റെ വലിപ്പത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് മനസ്സിലാക്കനാവുന്നത്. വീല്‍ബേസ് വര്‍ധിപ്പിച്ചത് ഇന്‍റീരിയര്‍ സ്പേസില്‍ പ്രതിഫലിക്കുന്നുണ്ട്. 102 കിലോയോളം ഭാരക്കുറവും പുതിയ പതിപ്പിന് വന്നിട്ടുണ്ട്.


Click it and Unblock the Notifications








