ബിഎംഡബ്ല്യു വണ്‍ സീരീസ് ടെസ്റ്റ് ചെയ്യുന്നു

മെഴ്‌സിഡിസ് എ ക്ലാസ് ഹാച്ച്ബാക്കിന്റെ വരവോടെ ആഡംബര കാര്‍ വിപണിയില്‍ ഒരു പുതിയ പ്രവണത രൂപപ്പെട്ടിട്ടുണ്ട്. വിലയിലും വലിപ്പത്തിലും കുറവുള്ള ആഡംബര കാറുകളുമായി വിപണി പിടിക്കുക എന്നതാണത്. ബിഎംഡബ്ല്യുവും ഇക്കാര്യത്തില്‍ പിന്നാക്കം നില്‍ക്കുന്നില്ല. അടുത്തതായി ഈ ജർമന്‍കാരനില്‍ നിന്ന് വരാനുള്ളത് ഒരു ഹാച്ച്ബാക്കാണ്.

ഇന്ത്യയില്‍ ഏതാണ്ട് 30 ലക്ഷത്തിന്റെ പരിസരത്താണ് മെഴ്‌സിഡിസ് എ ക്ലാസിന് ഓണ്‍റോഡ് വില. പല ഘടകഭാഗങ്ങളും പുറത്തു നിന്ന് കൊണ്ടു വന്ന് അസംബ്ള്‍ ചെയ്യുന്നതാകയാല്‍ എ ക്ലാസിന് വില അധികമുണ്ടാവുന്നത് സ്വാഭാവികം. ബീമര്‍ ഇക്കാര്യത്തില്‍ കുറെക്കൂടി മുന്നേറിയ കൂട്ടരാണ്. ചെന്നൈയില്‍ നിര്‍മാണ പ്ലാന്റില്‍ വെച്ച് വണ്‍ സീരീസിന്റെ ഏതാണ്ട് മിക്കവാറും ഭാഗങ്ങള്‍ നിര്‍മിക്കുന്നു.

ഇക്കാരണത്താല്‍ തന്നെ എ ക്ലാസിനെക്കാള്‍ മൂന്നോ നാലോ ലക്ഷം താഴെയായി വില കാണാന്‍ ബിഎംഡബ്ല്യൂവിന് സാധിക്കും.

മെഴ്‌സിഡിസ് എ ക്ലാസ്സിന് പിന്നാലെ ബിഎംഡബ്ല്യു വണ്‍ സീരീസ് വിപണിയിലെത്താന്‍ തയ്യാറെടുക്കുകയാണ്. വാഹനം ഇന്ത്യയില്‍ ടെസ്റ്റ് ചെയ്യുന്നത് കണ്ടെതത്തിയതാണ് പുതിയ വാര്‍ത്ത.

New BMW 1-Series Tests In India

അന്താരാഷ്ട്ര വിപണികളില്‍ ഈ മോഡല്‍ നിലവില്‍ വില്‍പനയിലുണ്ട് 2011 മുതല്‍.

New BMW 1-Series Tests In India

4.2 മീറ്റര്‍ നീളമാണ് ഈ ഹാച്ച്ബാക്കിനുള്ളത്.

New BMW 1-Series Tests In India

1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വണ്‍ സീരീസിന് പുറത്തെ വിപണികളിലുള്ളത്. 2 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനോടെയും വാഹനം വരുന്നുണ്ട്. ഇന്ത്യയില്‍ ഇതേ എന്‍ജിനുകള്‍ തന്നെയാകുമോ ഉപയോഗിക്കുക എന്ന കാര്യത്തില്‍ വ്യക്തതയൊന്നുമില്ല.

More from DriveSpark

Article Published On: Tuesday, July 16, 2013, 17:00 [IST]
English summary
The new BMW 1-series is caught testing in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X