ബിഎംഡബ്ലിയു എക്സ്4 2014ല്‍ വരും!

ബിഎംഡബ്ലിയുവിന്റെ എസ്‍യുവി വിഭാഗത്തിലേക്ക് പുതിയൊരു താരം കൂടി വന്നെത്തുന്നു. ബിഎംഡബ്ലിയു എക്സ്4 2014ല്‍ വിപണിയിലെത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ബിഎംഡബ്ലിയു എക്സ്4നെ സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍ എന്നല്ല കമ്പനി വിശേഷിപ്പിക്കുന്നത്. സ്പോര്‍ട്സ് ആക്ടിവിറ്റി വെഹിക്കിള്‍ എന്നാണ് വിശേഷണം.

BMW X4

ബിഎംഡബ്ലിയു എജിയുടെ ആന്വല്‍ പ്രസ് കോണ്‍ഫറന്സില്‍ വെച്ച് ബോര്‍ഡ് ഓഫ് മാനേജ്‍മെന്‍റ് ചെയര്‍മാന്‍ ഡോ നോര്‍ബര്‍ട് റെയ്തോഫര്‍ ആണ് വിവരം അറിയിച്ചത്.

പുതിയ എക്സ്3 പ്ലാറ്റ്ഫോമിലായിരിക്കും വാഹനം വരിക. എക്സ്3 എസ്‍യുവിക്ക് മുകളിലും എക്സ്5-ന് താഴെയും വരുന്ന നിലയിലായിരിക്കും വാഹനത്തിന്‍റെ വിലനിലവാരം.

എഫ്26 എന്ന രഹസ്യനാമത്തിലാണ് എക്സ്4 വികസിപ്പിച്ചെടുക്കുന്നതെന്നാണ് അറിയുന്നത്. 4650 എംഎം നീളമാണ് വാഹനത്തിനുണ്ടാവുക.

എക്സ്‍3-യെ അപേക്ഷിച്ച് കൂടുതല്‍ ആഡംബര സവിശേഷതകള്‍ വാഹനത്തിനുണ്ടായിരിക്കും. പെട്രോളിലും ഡീസലിലുമായി വാഹനം എത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.

സൗത്ത് കാലിഫോര്‍ണിയയിലെ സ്പാര്‍ടന്‍ബര്‍ഗ് പ്ലാന്‍റിലാണ് എക്സ്4 നിര്‍മിക്കുക. 1990കളുടെ ഒടുവില്‍ മുതല്‍ ഇന്നുവരെയുള്ള കാലയളവില്‍ ലോകത്തെമ്പാടുമായി 27 ലക്ഷം എക്സ് മോഡലുകള്‍ വിറ്റഴിച്ചിട്ടുള്ളതായി നോര്‍ബര്‍ട് റെയ്തോഫര്‍ പറയുന്നു. ഇന്ത്യന്‍ വിപണിയിലും ഈ എസ്‍യുവി നിര മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട്.

More from DriveSpark

Article Published On: Saturday, March 23, 2013, 18:39 [IST]
English summary
BMW will introduce a new member to its ‘X' SUV family in 2014. The BMW X4, however, is being called an SAV, standing for Sports Activity Vehicle.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X