2013ല്‍ ഇന്ത്യയിലെത്തിയ കാറുകള്‍

ഇന്ത്യയുടെ കാറുലകം 2013ല്‍ സംഭവബഹുലമായിരുന്നു. ഓരോ മാസവും പുതിയ ലോഞ്ചുകളും പുതുക്കലുകളുമെല്ലാമായി തിക്കും തിരക്കും അനുഭവിച്ച വര്‍ഷം. കീബോഡില്‍ വീശിയും അമര്‍ത്തിയും അടിച്ചിട്ടും വിരലുകള്‍ക്ക് വലിയ ബോറടിയൊന്നും തോന്നിയില്ല. ഇന്ത്യയിലെ ഓട്ടോമൊബൈല്‍ ആരാധകരും വന്‍ ആഹ്ലാദത്തിലായിരുന്നു എന്നുവേണം പറയാന്‍.

2013ലെ കാര്‍ ലോഞ്ചുകള്‍ക്ക് തുടക്കമാകുന്നത് വാഗണ്‍ ആറിന്റെ പുതുക്കിയ പതിപ്പിന്റെ വരവോടെയാണ് ജനുവരി 16ന് വാഗണ്‍ ആര്‍ എത്തിയതിനു പിന്നാലെ പുതുക്കലും കൂട്ടിച്ചേര്‍ക്കലും പ്രത്യേക പതിപ്പുകളുമെല്ലാമായി നിരവധി കാറുകള്‍ പിന്നാലെ വന്നു. നമ്മളിവിടെ പരിശോധിക്കുന്നത് കഴിഞ്ഞ വര്‍ഷത്തെ ഫ്രഷ് ലോഞ്ചുകളാണ്. ഷെവര്‍ലെ സെയ്‌ലിന്റെ വരവോടെയാണ് 2013ലെ പുതു ലോഞ്ചുകള്‍ ആരംഭിക്കുന്നത്.

വിപണിയിലെത്തിയ പുതിയ കാറുകൾ - അടുത്ത താൾ മുതൽ വായിക്കുക.

വിപണിയിലെത്തിയ പുതിയ കാറുകൾ - അടുത്ത താൾ മുതൽ വായിക്കുക.

പുതിയ കാറുകൾ

ഷെവര്‍ലെ സെയ്ല്‍ സെഡാന്‍

ഷെവര്‍ലെ സെയ്ല്‍ സെഡാന്‍

വളരെ മത്സരക്ഷമമായ വിലയില്‍ ലോഞ്ച് ചെയ്തിട്ടും ഷെവര്‍ലെ സെയ്ല്‍ ഇന്ത്യന്‍ വിപണിയില്‍ കാര്യമായി ഏശിയില്ല. ഇത്‌ന് പല കാരണങ്ങള്‍ പറയാമെങ്കിലും ഷെവര്‍ലെയ്ക്ക് ഇടക്കാലത്ത് സംഭവിച്ച ബ്രാന്‍ഡ് മൂല്യത്തിന്റെ ഇടിവ് ഒരു പ്രധാന കാരണമായി പറയണം. ജനറല്‍ മോട്ടോഴ്‌സും ഷാങ്ഹായ് മോട്ടോഴ്‌സും ചേര്‍ന്നാണ് ഈ വാഹനം നിര്‍മിച്ചത്.

മെഴ്‌സിഡിസ് ബെന്‍സ് ജി ക്ലാസ്

മെഴ്‌സിഡിസ് ബെന്‍സ് ജി ക്ലാസ്

മെഴ്‌സിഡിസ് ബെന്‍സിന്റെ വിഖ്യാതമായ എസ്‌യുവി, ജി ക്ലാസ് ഇന്ത്യയുടെ വിപണിയില്‍ നേരിട്ടെത്തിയത് 2013ലാണ്. ഫെബ്രുവരി 19നാണ് ഇന്ത്യയില്‍ വാഹനമെത്തിയത്.

മഹീന്ദ്ര ഇ2ഒ

മഹീന്ദ്ര ഇ2ഒ

മഹീന്ദ്ര രേവയുടെ ആദ്യത്തെ 4 സീറ്റര്‍ വാഹനമെന്നു വിളിക്കാവുന്ന ഇ2ഒ ലോഞ്ച് ചെയ്തത് മാര്‍ച്ചിലാണ്. നേരത്തെ പുറത്തിറങ്ങിയിരുന്ന പതിപ്പിന് നാല് സീറ്റുകളുണ്ടായിരുന്നെങ്കിലും പിന്നിലെ രണ്ട് സീറ്റുകളില്‍ കുട്ടികള്‍ക്ക് മാത്രമേ ഇരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ദില്ലിയില്‍ വെച്ചു നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതും പങ്കെടുത്തു.

ഓഡി ആര്‍8

ഓഡി ആര്‍8

ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ വെച്ച് ഫോര്‍മുല വണ്‍ ഡ്രൈവറായ കരണ്‍ ചന്ദോക്കാണ് ഓഡി ആര്‍8 ലോഞ്ച് നിര്‍വഹിച്ചത്. ബുദ്ധില്‍ വെച്ച് ലോഞ്ച് ചെയ്യപ്പെടുന്ന ഏറ്റവും വേഗതയേറിയ വാഹനം എന്ന ബഹുമതി ഈ കാറിനാണുള്ളത്. ഏപ്രില്‍ 4ന് ലോഞ്ച് സംഭവിച്ചു.

ഷെവര്‍ലെ എന്‍ജോയ്

ഷെവര്‍ലെ എന്‍ജോയ്

ഷെവര്‍ലെയുടെ മറ്റൊരു വാഹനം കൂടി പരാജയം രുചിക്കാനെത്തിയത് 29013ലാണ്. 5.5 ലക്ഷം വിലയിലെത്തിയ ഈ വാഹനം കാര്യമായി സ്വീകരിക്കപ്പെട്ടില്ല.

മെഴ്‌സിഡിസ് എ ക്ലാസ്

മെഴ്‌സിഡിസ് എ ക്ലാസ്

മെര്‍കിന്റെ ഇന്ത്യയിലെ തന്ത്രപരമായ നീക്കങ്ങളില്‍ പ്രധാനമെന്ന് എണ്ണാവുന്ന ഒന്നാണ് എ ക്ലാസ് ഹാച്ച്ബാക്ക് ലോഞ്ച്. ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വിലക്കുറവുള്ള മെര്‍ക് കാര്‍ എന്ന വിശേഷണത്തോടെ ഈ വാഹനം മെയ് 30ന് ലോഞ്ച് ചെയ്യപ്പെട്ടു.

മഹീന്ദ്ര വെരിറ്റോ

മഹീന്ദ്ര വെരിറ്റോ

വെരിറ്റോ സെഡാനിന്റെ ഹാച്ച്ബാക്ക് മോഡലായ വെരിറ്റോ വൈബ് രാജ്യത്ത് ജൂണ്‍ മാസത്തില്‍ ലോഞ്ച് ചെയ്യപ്പെട്ടു.

വോള്‍വോ വി40 ക്രോസ് കണ്‍ട്രി

വോള്‍വോ വി40 ക്രോസ് കണ്‍ട്രി

വോള്‍വോയുടെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ മോഡലായ വോള്‍വോ വി40 ക്രോസ് കണ്‍ട്രി ലോഞ്ച് ചെയ്തത് ജൂണ്‍ 20നായിരുന്നു. ലോഞ്ച് ചെയ്യുമ്പോള്‍ വാഹനത്തിന് 28.5 ലക്ഷം രൂപയായിരുന്നു വില.

ലംബോര്‍ഗിനി ഗല്ലാര്‍ഡോ

ലംബോര്‍ഗിനി ഗല്ലാര്‍ഡോ

ലംബോര്‍ഗിനിയുടെ ഐതിഹാസിക മോഡലായ ഗല്ലാര്‍ഡോയ്ക്ക് ഒരു ഇന്ത്യന്‍ പതിപ്പ് ലഭിച്ചത് 2013ലാണ്. ജൂണ്‍ 20ന് ഗല്ലാര്‍ഡോ ഇന്ത്യന്‍ എഡിഷന്‍ വിപണിയിലെത്തി. ത്രിവര്‍ണ പതാകയുടെ സാന്നിധ്യം ഈ ഗല്ലാര്‍ഡോ പതിപ്പിന്റെ ഡിസൈനില്‍ കാണാം.

ഫോഡ് ഇക്കോസ്‌പോര്‍ട്

ഫോഡ് ഇക്കോസ്‌പോര്‍ട്

2013ലെ ഏറ്റവും വലിയ ലോഞ്ച് ഏതെന്നു ചോദിച്ചാല്‍ ഫോഡ് ഇക്കോസ്‌പോര്‍ട് എന്നായിരിക്കും ഭൂരിപക്ഷത്തിന്റെയും മറുപടി. അത്യാധുനികമായ ഇക്കോബൂസ്റ്റ് സാങ്കേതികതയില്‍ നിര്‍മിച്ച എന്‍ജിനും പേറിയെത്തിയ ഈ വാഹനം ഇന്ന് ഇന്ത്യന്‍ നിരത്തുകളെ കീഴടക്കിയിരിക്കുന്നു. 5.5 ലക്ഷത്തിനാണ് ഈ വാഹനം ആദ്യം നിരത്തിലെത്തിയത്. ഇപ്പോഴത്തെ വിലയും വിവരങ്ങളും ഇവിടെ.

നിസ്സാന്‍ മൈക്ര

നിസ്സാന്‍ മൈക്ര

നിസ്സാന്‍ മൈക്രയുടെ പുതുക്കിയ പതിപ്പ് പ്രത്യേകം പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. വന്‍തോതിലുള്ള ഡിസൈന്‍ മാറ്റങ്ങളോടെയാണ് പുതിയ മൈക്ര എത്തിയത്. 3.5 ലക്ഷമായിരുന്നു വാഹനത്തിന്റെ ലോഞ്ച് ചെയ്തപ്പോഴുള്ള വില. ജൂലൈ മൂന്നിന് ഈ ലോഞ്ച് സംഭവിച്ചു.

ജാഗ്വര്‍ എഫ് ടൈപ്പ്

ജാഗ്വര്‍ എഫ് ടൈപ്പ്

ബ്രിട്ടീഷ് കമ്പനിയായ ജാഗ്വറിന്റെ വിഖ്യാതമായ എഫ് ടൈപ്പ് മോഡലിന്റെ ഇന്ത്യന്‍ പ്രവേശം നടന്നത് ജൂലൈ എട്ടിനായിരുന്നു. 1.37 കോടി രൂപ വിലയിലാണ് എഫ് ടൈപ്പ് ഇന്ത്യയിലെത്തിയത്.

മാരുതി സുസൂക്കി സ്റ്റിംഗ്രേ

മാരുതി സുസൂക്കി സ്റ്റിംഗ്രേ

മാരുതി ഏറെ പ്രതീക്ഷയോടെ വിപണിയിലെത്തിച്ച വാഹനമായിരുന്നു സ്റ്റിംഗ്രേ. ലോഞ്ച് നടന്നത് ഓഗസ്റ്റ് 21ന്. എന്നാല്‍, ഈ വാഹനം പ്രതീക്ഷിച്ചത്ര ഓടിയില്ല.

സഫാരി സ്റ്റോം എക്‌സ്‌പ്ലോറര്‍

സഫാരി സ്റ്റോം എക്‌സ്‌പ്ലോറര്‍

സഫാരി സ്റ്റോമിന്റെ എക്‌സ്‌പ്ലോറര്‍ എഡിഷന്‍ ലോഞ്ച് ചെയ്യപ്പെട്ടത് 2013ലാണ്. പ്രത്യേക പതിപ്പായി എത്തിയതാണെങ്കിലും വാഹനത്തിന് ലഭിച്ച വരവേല്‍പ് കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷത്തെ പ്രധാന സംഭവങ്ങളില്‍ ഇവനെ പെടുത്താവുന്നതാണ്.

റോള്‍സ് റോയ്‌സ് റെയ്ത്

റോള്‍സ് റോയ്‌സ് റെയ്ത്

റോള്‍സ് റോയ്‌സിന്റെ കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ ഏറ്റവും ചരിത്രപരമായ നീക്കമായി റെയ്ത്തിന്റെ ലോഞ്ചിനെ വിശേഷിപ്പിക്കാം. ഈ വാഹനം ഇന്ത്യയിലെത്തിയത് 2013ലാണ്. റോള്‍സ് റോയ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും കരുത്തേറിയ വാഹനമാണിത്.

ഫോക്‌സ്‌വാഗണ്‍ ക്രോസ് പോളോ

ഫോക്‌സ്‌വാഗണ്‍ ക്രോസ് പോളോ

രാജ്യത്തെ ഏറ്റവും മികച്ച പ്രീമിയം ഹാച്ച്ബാക്കുകളിലൊന്നായ പോളോയ്ക്ക് ഒരു സ്‌പോര്‍ടി പതിപ്പ്, ക്രോസ് പോളോ എന്ന പേരില്‍ വിപണി പിടിച്ചു. 7.75 ലക്ഷം രൂപയിലാണ് ക്രോസ് പോളോ ലോഞ്ച് ചെയ്യപ്പെട്ടത്.

ബിഎംഡബ്ല്യു വണ്‍ സീരീസ്

ബിഎംഡബ്ല്യു വണ്‍ സീരീസ്

ബിഎംഡബ്ല്യു വണ്‍ സീരീസ് ലോഞ്ച് രാജ്യമെങ്ങും ശ്രദ്ധിക്കപ്പെടുന്നതിന് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സാന്നിധ്യം കാരണണായി. ബീമറിന്റെ ബ്രാന്‍ഡ് അംബാസ്സഡറായ സച്ചിനാണ് വാഹനം അവതരിപ്പിച്ചത്. 20.9 ലക്ഷത്തില്‍ ഈ വാഹനം വിപണി പിടിച്ചു.

ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10

ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10

ഇന്ന് വിപണിയിലെ പ്രധാന താരങ്ങളിലൊന്നായി മാറിയ ഗ്രാന്‍ഡ് ഐ10 ലോഞ്ച് ചെയ്തത് നടപ്പുവര്‍ഷമാണ്. സെപ്തംബര്‍ 3ന് വിപണിയിലെത്തുമ്പോള്‍ ഗ്രാന്‍ഡ് ഐ10ന്റെ തുടക്കവില 4.29 ലക്ഷമായിരുന്നു.

ടൊയോട്ട ഇന്നോവ

ടൊയോട്ട ഇന്നോവ

ടൊയോട്ടയുടെ പുതുക്കിയ രൂപം ലോഞ്ച് ചെയ്തത് ഒക്ടോബര്‍ അഞ്ചിനായിരുന്നു. വലിയ പുതുമകളോടെയാണ് വാഹനം എത്തിയത്. എക്‌സ്റ്റീരിയറില്‍ കാര്യപ്പെട്ട മാറ്റങ്ങള്‍ക്ക് വാഹനം വിധേയമായിരുന്നു.

ടാറ്റ നാനോ ഇമാക്‌സ്

ടാറ്റ നാനോ ഇമാക്‌സ്

ടാറ്റ നാനോയുടെ സിഎന്‍ജി പതിപ്പ്, ഇമാക്‌സ് എന്ന പേരില്‍ ഇന്ത്യന്‍ വിപണിയിലെത്തി. നാനോയുടെ വില്‍പനയില്‍ സംഭവിച്ചിട്ടുള്ള വന്‍ ഇടിവില്‍ അല്‍പമൊരാശ്വാസം പകരാന്‍ ഈ പതിപ്പിന് സാധിച്ചു.

നിസ്സാന്‍ ടെറാനോ

നിസ്സാന്‍ ടെറാനോ

റിനോ ഡസ്റ്ററിന്റെ റീബാഡ്ജ് ചെയ്ത നിസ്സാന്‍ പതിപ്പ്, ടെറാനോ ഇന്ത്യന്‍ വിപണിയിലെത്തിയതും 2013ല്‍ തന്നെ. 9.58 ലക്ഷത്തിലാണ് വാഹനത്തിന്റെ വില തുടങ്ങുന്നത്. ഡസ്റ്ററിനെക്കാള്‍ പ്രീമിയം നിലവാരത്തിലാണ് ടെറാനോ എത്തിയത്.

വെന്റോ ടിഎസ്‌ഐ

വെന്റോ ടിഎസ്‌ഐ

ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച പതിപ്പ് പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. എല്ലാ വാഹനങ്ങളിലും ടര്‍ബോ കയറ്റുക എന്ന കമ്പനിയുടെ പുതിയ നയം പ്രാവര്‍ത്തികമാക്കി വരികയാണിപ്പോള്‍.

റെയ്ഞ്ച് റോവര്‍ സ്‌പോര്‍ട്

റെയ്ഞ്ച് റോവര്‍ സ്‌പോര്‍ട്

അന്താരാഷ്ട്ര വിപണിയില്‍ കാര്യമായ ചലനങ്ങൾ സൃഷ്ടിച്ച റെയ്ഞ്ച് രോവര്‍ സ്‌പോര്‍ട് ഇന്ത്യയിലെത്തിയത് ഒക്ടോബര്‍ പതിനെട്ടിനായിരുന്നു. 1.1 കോടി രൂപ മുതല്‍ 1.65 കോടി രൂപ വരെയാണ് വില.

ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ

ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ

പ്രാഡോയുടെ 2014 പതിപ്പ് വലിയ തോതിലുള്ള പരിഷ്‌കാരങ്ങല്‍ക്ക് വിധേയമായിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെ ഇതൊരു പ്രദാന സംഭവമായിട്ടാണ് എണ്ണേണ്ടത്. ഡിസംബര്‍ 5ന് ഈ വാഹനം ഇന്ത്യയിലെത്തി.

ഇസുസു എംയു-7

ഇസുസു എംയു-7

വളരെ അടുത്തകാലത്ത് ഇന്ത്യയിലെത്തിയ ഇസുസു, ഡിസംബര്‍ 11ന് എംയു7 സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനം നിരത്തിലിറക്കി. 22 ലക്ഷത്തിലാണ് വാഹനത്തിന്റെ വില തുടങ്ങുന്നത്.

ഹോണ്ട അമേസ്

ഹോണ്ട അമേസ്

ഇന്ത്യയുടെ എന്‍ട്രി ലെവല്‍ സെഡാന്‍ വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിച്ച ഹോണ്ട അമേസ് വിപണിയിലെത്തിയതും 2013ല്‍ തന്നെ. ഏപ്രില്‍ മാസത്തിലായിരുന്നു ഈ ലോഞ്ച്.

സ്‌കോഡ ഒക്ടോവിയ

സ്‌കോഡ ഒക്ടോവിയ

സ്‌കോഡ ഒക്ടേവിയയുടെ രണ്ടാവരവ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാധ്യമങ്ങള്‍ ആഘോഷിച്ചു തീര്‍ത്തു. ഒക്ടോബര്‍ മൂന്നിനായിരുന്നു ഈ വാഹനത്തിന്റെ ലോഞ്ച്.

More from DriveSpark

Article Published On: Tuesday, December 17, 2013, 19:22 [IST]
English summary
2013 was an year of events for Indian automobile industry. Here are the important launches happened in 2013.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X