പുതിയ വാഗണ്‍ ആര്‍ ലോഞ്ചി
പുതിയ മാരുതി സുസൂക്കി വാഗണ്‍ ആര്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. 3.58 ലക്ഷത്തിലാണ് വില തുടങ്ങുന്നത്. ഉയര്‍ന്ന മൈലേജ് നിരക്കും മികച്ച പ്രകടനവും പുതിയ പതിപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. മൈലേജില്‍ മുന്‍പതിപ്പിനെ അപേക്ഷിച്ച് 8 ശതമാനത്തിന്‍റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
എക്സ്റ്റീരിയര്‍ ഡിസൈനിലും ഇന്‍റീരിയര്‍ ഫിനിഷിലും പുതുക്കലുകള്‍ വന്നിട്ടുണ്ട്.
വാഗണ്‍ ആറ്‍ ഒരു ബെസ്റ്റ് സെല്ലര്‍ മാത്രമല്ല കമ്പനിക്കെന്ന് മാരുതി സുസൂക്കി വൈസ് പ്രസിഡന്‍ഡ് (വിപണനം) വ്യക്തമാക്കുന്നു. വിപണിയിലെ അഞ്ച് ബെസ്റ്റ് സെല്ലിംഗ് മോഡലുകളിലൊന്നാണ് ഈ വാഹനം. ഉപഭോക്തൃ പ്രതികരണങ്ങള്‍ പ്രത്യേകം പരിഗണിച്ചാണ് പുതിയ മോഡല്‍ നിര്‍മിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും ലഭിക്കാന്‍ താഴെ ചിത്രങ്ങളിലൂടെ നീങ്ങുക

മൈലേജ്
8% കണ്ടുള്ള വര്‍ധനയാണ് മൈലേജിന്‍റെ കാര്യത്തില്‍ വന്നിരിക്കുന്നത്. ലിറ്ററിന് 20.51 കിലോമീറ്ററാണ് മൈലേജ്. മാരുതിയുടെ കെ10 എന്‍ജിന്‍ തന്നെയാണ് ഈ വാഹനത്തിലും ഉപയോഗിക്കുന്നത്. 1 ലിറ്റര്‍ ശേഷിയാണ് കെ10 എന്‍ജിനുള്ളത്.

ഒബിഡി - 2
വാഹനത്തിന്‍റെ സാങ്കേതികാരോഗ്യത്തിന്‍റെ സൂചകമായ ഒബിഡി - 2 സന്നാഹത്തോടെയാണ് വാഹനം വരുന്നത്. ബ്രേക്‍ഡൗണ്‍ തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ തിരിച്ചറിയുന്നതിന് ഈ സംവിധാനം സഹായകമാകും.

ക്രോം ഫിനിഷ്
എല്‍എക്സ്ഐ, വിഎക്സ്ഐ ട്രിം വേരിയന്‍റുകളില്‍ ക്രോം ഗ്രില്‍ ഘടിപ്പിച്ചിട്ടുണ്ട്.

വര്‍ണം
പുതിയ കാലത്തിന്‍റെ സ്പനന്ദനം ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് ഇന്‍റീരിയറിലെ വര്‍ണ ക്രമീകരണം നടത്തിയിട്ടുള്ളത്. ബീജ്-കറുപ്പ് നിറങ്ങളുടെ ചേരുവയിലാണ് പുതിയ വാഗണ്‍ ആര്‍ ഇന്‍റീരിയര്‍ വരുന്നത്.

സ്റ്റോറേജ്
സ്റ്റോറേജ് സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതാണ് ഇന്‍റീരിയറില്‍ സംഭവിച്ചിട്ടുള്ള മറ്റൊരു കാര്യം. ഇന്‍സ്ട്രുമെന്‍റ് പാനലിന് മുകളിലായി ഒരു സ്റ്റോറേജ് ബോക്സ് നല്‍കിയിട്ടുണ്ട്. ഉള്ളിലെ റിയര്‍വ്യൂ മിറര്‍ ആന്‍റി ഗ്ലയര്‍ ആണ്.

എന്‍ജിന്‍
സുസൂക്കിയുടെ പ്രശസ്തമായ കെ10 എന്‍ജിനാണ് വാഗണ്‍ ആറില്‍ ചില ട്യൂണിംഗ് വ്യതിയാനങ്ങളോടെ സ്ഥാപിച്ചിരിക്കുന്നത്. 20.51 കിമി മൈലേജ് നല്‍കുന്ന ഈ എന്‍ജിന്‍ 6200 ആര്‍പിഎമ്മില്‍ 67.07 കുതിരകളുടെ ശേഷിയുള്ളതാണ്. 90 എന്‍എം ടോര്‍ക്കാണ് എന്‍ജിന്‍ 3500 ആര്‍പിഎമ്മില്‍ പകരുന്നത്.

വിലനിലവാരം(ദില്ലി എക്സ്ഷോറൂം വില)
വാഗണ്‍ ആര്‍ എല്‍എക്സ് - 3.58 ലക്ഷം
വാഗണ്‍ ആര്‍ എല്‍എക്സ്ഐ - 3.88 ലക്ഷം
വാഗണ്‍ ആര്‍ എല്‍എക്സ്ഐ (സിഎന്‍ജി) - 4.42 ലക്ഷം


Click it and Unblock the Notifications








