ആക്‌സിലറേഷന്‍ റെക്കോര്‍ഡിന് നിസ്‌മോ ജിടിആര്‍
ആക്‌സിലറേഷനില്‍ നിസ്സാന്‍ നിസ്‌മോ ജിടിആര്‍ പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. നിലവില്‍ ബുഗാട്ടി വെയ്‌റോണ്‍ സൂപ്പര്‍സ്‌പോര്‍ട് ആണ് ഈ റെക്കോഡിനുടമ. 60 മൈല്‍ (97 കിലോമീറ്റര്‍) വേഗത പിടിക്കാന്‍ ബുഗാട്ടി വെയ്‌റോണ്‍ എടുത്ത സമയം 2.46 സെക്കന്‍ഡാണ്.
നിസ്സാന്‍ ജിടിആര്‍ ഇപ്പോള്‍ നല്‍കുന്ന ആക്‌സിലറേഷന്‍ 2.7 സെക്കന്‍ഡിനുള്ളില്‍ 60 മൈല്‍ വേഗതയാണ്. നിസ്സാന്റെ സ്‌പോര്‍ട്‌സ് കാര്‍ വിഭാഗമായ നിസ്‌മോയില്‍ നിന്ന് പണികഴിഞ്ഞ് പുറത്തിറങ്ങുന്ന നിസ്‌മോ ജിടിആര്‍ 2.46 സെക്കന്‍ഡിലും താഴെയായി ആക്‌സിലറേഷന്‍ സമയം ചുരുക്കുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്.

ഏരിയല്‍ ആറ്റം വി8, പോഷെ 911 ടര്‍ബോ തുടങ്ങിയ വാഹനങ്ങളെല്ലാം സമാനമായ വേഗത പിടിക്കാന്‍ ശേഷിയുള്ള വാഹനങ്ങളാണ്. നിര്‍മാതാക്കളുടെ അവകാശവാദം കണക്കിലെടുക്കുകയാണെങ്കില്‍ ആറ്റം വി8 2.3 സെക്കന്‍ഡിനുള്ളില്‍ 60 മൈല്‍ഡ വേഗത പിടിക്കും.
ചില റിപ്പോര്‍ട്ടുകള്‍ ഒരിത്തിരി അതിശയോക്തി കലര്‍ത്തുന്നുണ്ടോ എന്ന് തോന്നിക്കുന്ന കണക്കുകളാണ് പറയുന്നത്. 2 സെക്കന്‍ഡിനുള്ളില്‍ 60 മൈല്‍ ആക്‌സിലറേഷന്‍ പിടിക്കാന്‍ നിസ്‌മോ ജിടിആര്‍ സജ്ജമാകുമെന്നാണ് പറയുന്നത്.
കൂടുതല്‍ കരുത്തുറ്റ വാഹനങ്ങള്‍ നിരത്തിലെത്തിക്കുക എന്ന നിസ്സാന്‍ പദ്ധതിയുടെ ഭാഗമാണ് ആക്‌സിലറേഷനില്‍ റെക്കോഡ് സ്ഥാപിക്കുക എന്നത്. വാഹനത്തിന്റെ ജോലികള്‍ തുടങ്ങിയെങ്കിലും വിവരങ്ങള്‍ പുറത്തു വിടാതെ സൂക്ഷിക്കുകയാണ് നിസ്സാന്‍.
നിസ്സാന്‍ നിസ്‌മോ ജിടിആറിനെ പൂര്‍ണസജ്ജമാക്കുന്നതിന് വില്യംസ് എഫ്1-ന്റെ എന്‍ജിനീയറിംഗ് വിഭാഗവുമായി ഒരു സംയുക്ത പരിപാടി നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വില്യംസില്‍ നിന്നാണ് നിസ്സാന്റെ പുതിയ പദ്ധതികള്‍ ചോര്‍ന്നതെന്നും അറിയുന്നു.


Click it and Unblock the Notifications








