ഇന്ത്യയില്‍ നിസ്സാന്‍ കാറുകള്‍ ഓണ്‍ലൈനായി വില്‍ക്കും

ഓണ്‍ലൈന്‍ വില്‍പനാ സൗകര്യങ്ങള്‍ വളരെ പതുക്കെയാണ് വാഹനനിര്‍മാതാക്കള്‍ സ്വീകരിച്ചു തുടങ്ങുന്നതെന്ന് പൊതുവിലുള്ള ഒരാരോപണമാണ്. ആധുനികമായ സൗകര്യങ്ങളുപയോഗിക്കുന്നതിലെ കാര്‍നിര്‍മാതാക്കളുടെ പിന്നാക്കം നില്‍ക്കല്‍ ഇന്ത്യയില്‍ കാര്യമായ ചര്‍ച്ചയ്ക്കുവന്നത് ഈയടുത്തകാലത്ത് ടാറ്റ തങ്ങളുടെ നാനോ ഹാച്ച്ബാക്ക് ക്രഡിറ്റ് കാര്‍ഡുപയോഗിച്ചു വാങ്ങാനുള്ള സൗകര്യമൊരുക്കിയ ഘട്ടത്തിലാണ്.

ഈ വഴിക്ക് നിസ്സാന്‍ നടത്തുന്ന പുതിയൊരു നീക്കം എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്. നിസ്സാന്‍ കാറുകള്‍ ഓണ്‍ലൈനില്‍ വാങ്ങുവാന്‍ ഇനിമുതല്‍ സാധിക്കും. എല്ലാ നിസ്സാന്‍ വാഹനങ്ങളും ഇന്റര്‍നെറ്റുവഴി വാങ്ങാനുള്ള സൗകര്യം ഒട്ടും താമസിക്കാതെ ഒരുങ്ങുമെന്നാണ് അറിയുന്നത്.

Nissan Cars Online Purchase In India Announced

ഇതുസംബന്ധിച്ച സ്ഥിരീകരണം കമ്പനിയുടെ വില്‍പനാകാര്യങ്ങളുടെ മേധാവി നിതിഷ് ടിപ്‌നിസ്സില്‍ നിന്ന് ലഭിക്കുന്നുണ്ട്. പുതിയ കാലത്ത് വലിയ വിഭാഗം ഉപഭോക്താക്കളും ഓണ്‍ലൈന്‍ വാങ്ങലിന് വലിയ പ്രാധാന്യം നല്‍കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കാര്‍ വാങ്ങല്‍ വളരെ ലളിതമായ ഒരു പ്രക്രിയയാക്കി മാറ്റുന്നു ഓണ്‍ലൈന്‍. ഇതിനാവശ്യമായ സന്നാഹങ്ങളെല്ലാം തങ്ങള്‍ ഒരുക്കിവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകത്തില്‍ വളരെ കുറച്ച് കമ്പനികള്‍ മാത്രമേ കാറുകള്‍ ഓണ്‍ലൈനായി വില്‍ക്കുന്നുള്ളൂ. വേഗത്തില്‍ നടക്കുന്ന നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ ഒരു ഗുണമാണ്. കാത്തിരിപ്പ് സമയവും മറ്റും സമയാസമയങ്ങളില്‍ കൃത്യമായറിയാനും ഓണ്‍ലൈന്‍ വഴി സാധിക്കുന്നു എന്നതും ഒരു ഗുണമാണ്.

ഇന്ത്യയില്‍ നിലവില്‍ നിസ്സാന്‍ വില്‍ക്കുന്ന വണ്ടികള്‍ താഴെ കാണാം.

നിസ്സാന്‍ ടീന
നിസ്സാന്‍ സണ്ണി
നിസ്സാന്‍ ടെറാനോ
നിസ്സാന്‍ മൈക്ര
നിസ്സാന്‍ എക്‌സ് ട്രെയില്‍
നിസ്സാന്‍ ഇവാലിയ
നിസ്സാന്‍ 370 സെഡ്

More from DriveSpark

Article Published On: Monday, December 9, 2013, 18:20 [IST]
English summary
Nissan India would soon make its entire product line available for purchase via the internet.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X