ഡാറ്റ്സന്‍ ബ്രാന്‍ഡ് ലോഞ്ച് 15ന് ഇന്ത്യയില്‍

ഇന്ത്യയില്‍ തന്നെയാണ് ഡാറ്റ്സന്‍ മോഡലുകളുടെ ഗവേഷണ പ്രവര്‍ത്തനങ്ങളും നിര്‍മാണവുമെല്ലാം ഇന്ത്യയില്‍ കേന്ദ്രീകരിക്കാനാണ് പദ്ധതി. രാജ്യത്ത് കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന മനുഷ്യാധ്വാനവും വിദഗ്ധത്തൊഴിലാളുകളുടെ കൂടിയ ലഭ്യതയുമെല്ലാം ഇതിന് കാരണമാണ്. ചെറുകാറുകളെ ഏറ്റവും മത്സരക്ഷമമായ വിലയില്‍ വിപണിയിലെത്തിക്കാന്‍ കമ്പനിക്ക് ഇതുവഴി സാധിക്കും.
ഡാറ്റ്സന്‍ എന്ന ബ്രാന്‍ഡിനെ പുനരുജ്ജീവിപ്പിക്കാന്‍ നിസ്സാന്‍ ആലോചിച്ചതിന് പിന്നില്‍ കൃത്യമായ ചില ലക്ഷ്യങ്ങളുണ്ട്. വളരുന്ന വിപണികളില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്ന ചെലവ് കുറഞ്ഞ കാറുകളുടെ നിരയിലേക്ക് നിസ്സാന്‍ വാഹനങ്ങള്‍ കൂടി എത്തിക്കുക എന്നതാണത്. എന്നാല്‍, നേരിട്ട് ഇത്തരം വാഹനങ്ങളെത്തിക്കുന്നതില്‍ നിസ്സാന് താല്‍പര്യം കുറവാണ്. ഇപ്പോഴുള്ള പ്രീമിയം ബ്രാന്‍ഡ് മുഖച്ഛായയ്ക്ക് കളങ്കം വരുത്താന്‍ നിസ്സാന്‍ ആഗ്രഹിക്കുന്നില്ല.
ജൂണ്‍ 15ന് ഏതെങ്കിലും മോഡല്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല. ഹരിയാണയിലെ ഗുഡ്ഗാവില്‍ വെച്ചാണ് വിപണിപ്രവേശ ചടങ്ങ് നടക്കുക.
കൂടുതല്‍ വിവരങ്ങള്‍ സമയാസമയങ്ങളില്‍ ഞങ്ങളെത്തിക്കുന്നതാണ്. കാത്തിരിക്കുക.


Click it and Unblock the Notifications








