നിസ്സാന്‍ ഇവാലിയയ്ക്ക് 1.15 ലക്ഷം കിഴിവ്!

നിസ്സാന്‍ ഇവാലിയ എംപിവി 7.99 ലക്ഷം രൂപ വിലയില്‍ ലഭിക്കുമെന്ന് നിസ്സാന്‍ ഇന്ത്യയുടെ ട്വീറ്റ്. 1.15 ലക്ഷത്തിന്റെ പരിധിയില്‍ വരുന്ന വന്‍ വിലക്കിഴിവാണ് ഇത് ഉപഭോക്താക്കള്‍ക്കായി മുന്നോട്ടു വെക്കുന്നത്. അതേസമയം വിഷയത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല ഇതുവരെ.

വാഹനം വിപണിയില്‍ നേരിടുന്ന തണുത്ത പ്രതികരണമായിരിക്കണം ഇത്തരമൊരു നീക്കത്തിന് നിസ്സാനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. എര്‍റ്റിഗ, ഷെവര്‍ലെ എന്‍ജോയ് തുടങ്ങിയ വാഹനങ്ങള്‍ മികച്ച നിലയില്‍ മുന്നേറുമ്പോള്‍ നിസ്സാന്‍ ഇവാലിയ മാസത്തില്‍ ആയിരത്തിന് ചുവടെ വില്‍പനയില്‍ തൃപ്തിപ്പെടേണ്ടി വരികയാണ്.

Nissan Evalia

എര്‍റ്റിഗ മാസത്തില്‍ ശരാശരി 5,000 യൂണിറ്റ് വില്‍പന കണ്ടെത്തുമ്പോള്‍ എന്‍ജോയ് ഇതിന്റെ പകുതിയോളം എണ്ണം വിറ്റുപോകുന്നുണ്ട്.

1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് നിസ്സാന്‍ ഇവാലിയയ്ക്ക് ഘടിപ്പിട്ടുള്ളത്. ഇത് 4 വേരിയന്റുകളിലായി ലഭിക്കുന്നു. വാഹനത്തിന്റെ 80 ശതമാനം ഭാഗങ്ങളും ഇന്ത്യയിലാണ് നിര്‍മിക്കുന്നത്. 5 സ്പീഡ് ട്രാന്‍സ്മിഷന്‍ എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലെത്തിക്കും. 19.3 എന്ന മികച്ച മൈലേജ് നിരക്ക് ഈ വാഹനം പ്രദാനം ചെയ്യുന്നുണ്ട്.

എന്‍ജിന്റെയും മറ്റ് സവിശേഷതകളുടെയും സൗകര്യങ്ങളുടെയുമെല്ലാം കാര്യത്തില്‍ നിസ്സാന്‍ ഇവാലിയ ഒരു മികച്ച തെരഞ്ഞെടുപ്പായി കണക്കാക്കാവുന്നതാണ്. വാഹനത്തിന്റെ ബോക്‌സി ഡിസൈന്‍ പലര്‍ക്കും ഇഷ്ടപ്പെടാത്തതാവാം ഗുണനിലവാരത്തില്‍ മുന്നിലായിട്ടും ഈ വാഹനം വില്‍പനയില്‍ പിന്നിലാകുന്നതിന് കാരണം.

More from DriveSpark

Article Published On: Wednesday, July 31, 2013, 16:40 [IST]
English summary
Nissan Evalia will be available with a 1.15 lakhs discount as per the new Tweet from Nissan India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X