ദിലീപിന്റെ നിസ്സാന്‍ ഇവാലിയ കിറ്റ്: 3.95 ലക്ഷം വില
നിസ്സാന്‍ ഇവാലിയ വിപണിയില്‍ ഒരു വന്‍ വിജയമൊന്നും ആയിത്തീര്‍ന്നില്ല. എങ്കിലും ഓട്ടോമൊബൈല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍ മികച്ചൊരു വാഹനമാണിത്. സ്ഥലസൗകര്യത്തിന്റെ കാര്യത്തില്‍ ഏതൊരു ഇന്ത്യക്കാരനെയും സന്തോഷിപ്പിക്കാന്‍ ഇവാലിയയ്ക്ക് ശേഷിയുണ്ട്. ഈ ശേഷി തന്നെയാണ് ദിലീപ് ഛബ്രിയയെയും ആകര്‍ഷിച്ചിരിക്കുക. ധാരാളം സ്ഥലസൗകര്യമുള്ള വാഹനങ്ങളില്‍ പണിയാന്‍ ഡിസിക്ക് വലിയ താല്‍പര്യമാണ്.
ദിലീപ് ഛബ്രിയയുടെ മറ്റേതൊരു ഡിസൈനും പോലെ ഈ വാഹനത്തിലും ഇഷ്ടപ്പെടാനും വെറുക്കാനുമുള്ള പലതും കണ്ടെത്താന്‍ കഴിഞ്ഞേക്കാം. എന്തെല്ലാം കുറവുകള്‍ പറഞ്ഞാലും ഡിസി ഡിസൈനിന്റെ മൗലികപ്രതിഭ ഈ മോഡിഫിക്കേഷനിലും തെളിഞ്ഞു നില്‍ക്കുന്നുണ്ട് എന്നത് സമ്മതിക്കേണ്ടി വരും.

ദിലീപ് ഛബ്രിയയുടെ ഡിസൈനുകളില്‍ പൊതുവില്‍ കാണാറുള്ള ഇന്റീരിയര്‍ നിറമാണ് റെഡ്. ഇരട്ട നിറങ്ങളുടെ മനോഹരമായ ചേരുവ ഡിസി ഇവാലിയയില്‍ കാണാം. ഈ രണ്ട് നിറങ്ങള്‍ മുന്‍ കാബിനില്‍ മാത്രമേയുള്ളൂ.

പിന്നിലെ കാബിനിൽ വെള്ളയും കറുപ്പും നിറങ്ങളെ സമ്മേളിപ്പിച്ചിരിക്കുന്നു. സീറ്റുകള്‍ അഭിമുഖമായാണ് സ്ഥാപിച്ചിരിക്കുന്നത്. നാല് കാപ്റ്റന്‍ സീറ്റുകള്‍ക്കിടയില്‍ ധാരാളം സ്ഥലസൗകര്യമുള്ളതായി കാണാം.

വശങ്ങളില്‍ എല്‍ഇഡി ലൈറ്റുകളുടെ സാന്നിധ്യം രാത്രിയാത്രകളെ മായികമാക്കുന്നു.

ടിവി സ്‌ക്രീന്‍ അടക്കമുള്ള സന്നാഹങ്ങള്‍ കാബിനിലുണ്ട്. ഡിസി ഡിസൈന്‍ ലോഗോ ഉള്ളില്‍ പലയിടങ്ങളിലായ് കാണാം.

ദീര്‍ഘയാത്രകള്‍ക്ക് ഏറെ ഉപകരിക്കുന്ന രീതിയിലാണ് ഡിസിയുടെ ഇവാലിയ മോഡിഫിക്കേഷന്‍ വന്നിരിക്കുന്നത്.

ഡിസിയുടെ നിസ്സാന്‍ ഇവാലിയ ലോഞ്ച് പാക്കേജിന് 3.95 ലക്ഷം രൂപയാണ് വില.

പുറമെ നിന്നുള്ള കാഴ്ചയില്‍ വലിയ മാറ്റങ്ങളൊന്നും ഇവാലിയയ്ക്ക് ഡിസി വരുത്തിയിട്ടില്ല.


Click it and Unblock the Notifications








