നിസ്സാന്‍ ഇവാലിയ കാപ്റ്റന്‍ സീറ്റുമായി വരുന്നു

By സന്ദീപ്

നിസ്സാന്‍ ഇവാലിയ വലിയ പ്രതീക്ഷകളോയെയാണ് ഇന്ത്യയിലെത്തിയത്. എംപിവി സെഗ്മെന്‍രില്‍ സ്ഥലസൗകര്യം കൊണ്ട് മുന്നില്‍ നില്‍ക്കുന്ന വാഹനമായി അംഗീകരിക്കപ്പെട്ടിട്ടും വില്‍പനയുടെ കാര്യത്തില്‍ വാഹനം പിന്നാക്കം നില്‍ക്കുന്നു. ഇവാലിയയുടെ ബോക്‌സി ഡിസൈന്‍ സ്ഥലസൗകര്യം കൂട്ടാന്‍ മാത്മേ ഉപകരിച്ചുള്ളൂ. ഉപഭോക്താക്കളുടെ മനസ്സിനെ പിടിച്ചെടുക്കാന്‍ ഇതിന് ഇനിയും സാധിച്ചിട്ടില്ല.

വിപണിയില്‍ ഇവാലിയ മത്സരിക്കുന്ന സെഗ്‌മെന്റിലെ പ്രധാനിയായ ഇന്നോവയുടെ വില്‍പന മാസത്തില്‍ 5000ത്തിന്റെ ചുറ്റുപാടിലാണ്. ഇവാലിയയയുടേതാകട്ടെ നൂറിലും ഇരുന്നൂറിലും കിടന്ന് കളിക്കുന്നു. ഈ അവസ്ഥയില്‍ നിന്ന് കരകേറാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുകയാണ് നിസ്സാനിപ്പോള്‍. ഡിസൈനില്‍ ഒരല്‍പം മാറ്റങ്ങളോടെ പ്രീമിയം ഇന്റീരിയറില്‍ ഇവാലിയയുടെ മുഖം മിനുക്കിയ പതിപ്പ് ദീപാവലിക്കാലത്ത് ഇന്ത്യയിലെത്തും. കൂടുതല്‍ വിവരങ്ങള്‍ താഴെ.

Nissan Evalia

ഇവാലിയയുടെ പുറം ശില്‍പത്തില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമേയുള്ളൂ എന്നാണ് ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തെല്ലാമാണ് മാറ്റങ്ങളെന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല.

Nissan Evalia

നിലവില്‍ മുന്‍ കാബിനില്‍ മാത്രമാണ് പവര്‍ വിന്‍ഡോകള്‍ നല്‍കിയിരിക്കുന്നത്. മധ്യത്തിലും പിന്‍ നിരയിലും പവര്‍ വിന്‍ഡോകളില്ല. ഈ കുറവ് പരിഹരിക്കും നിസ്സാന്‍ ഇവാലിയ സെപ്തംബറിലെ വരവില്‍.

Nissan Evalia

മറ്റൊരു പ്രശ്‌നം ബട്ടര്‍ഫ്ലൈ വിന്‍ഡോകളാണ്. ഇത് നിലവില്‍ പെട്ടി ഓട്ടോറിക്ഷകളില്‍ മാത്രം കാണപ്പെടുന്ന ഒന്നാണ്. വാഹനം കാലാനുസൃതമല്ല എന്ന പ്രതീതിയുണ്ടാക്കാനേ ബട്ടര്‍ഫ്ലൈ വിന്‍ഡോകള്‍ ഉപകരിക്കുന്നുള്ളൂ. ഇതും മാറ്റുമെന്നാണ് പ്രതീക്ഷ.

Nissan Evalia

പ്രധാനപ്പെട്ട മറ്റൊരു മാറ്റം, നടുവിലെ നിരയിലുള്ള ബഞ്ച് സീറ്റുകള്‍ക്ക് പകരം കാപ്റ്റന്‍ സീറ്റുകളാക്കുന്നതാണ്. ഇന്റീരിയറിന് ഒരല്‍പം പ്രീമിയം പ്രതിച്ഛായ കിട്ടാന്‍ ഈ മാറ്റം സഹായിക്കും.

Nissan Evalia

അപ്‌ഹോള്‍സ്റ്ററിയിലും, ഇന്റീരിയറില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ക്കുമെല്ലാം നിലവാരം വര്‍ധിപ്പിക്കും.

Nissan Evalia

വിലയില്‍ ഒരല്‍പം വര്‍ധനവും പ്രതീക്ഷിക്കേണ്ടതാണ്.

More from DriveSpark

Article Published On: Friday, June 28, 2013, 16:18 [IST]
English summary
A slightly redesigned Evalia, with a premium interior, will be launched during the festival of lights.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X