2015 നിസ്സാന്‍ ജിടിആര്‍ നിസ്‌മോ ലീക്കായി
നിസ്സാന്‍ ജിടി ആര്‍ നിസ്‌മോ വരുന്ന ലോസ് ആഞ്ജലസ് ഓട്ടോ ഷോയിലും ടോക്കിയോ മോട്ടോര്‍ ഷോയിലുമെല്ലാം അവതരിക്കുമെന്ന പ്രതീക്ഷയിലിരിക്കുമ്പോളാണ് ഈ സംഭവം. നിസ്സാന്‍ ജിടിആര്‍ സ്‌പോര്‍ട്‌സ് കാറിന്റെ ഇന്നുവരെയുള്ള പതിപ്പുകളില്‍ വെച്ചേറ്റവും കിടിലന്‍ എന്ന വിശേഷണവുമായി വരുന്ന പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ ലീക്കടിച്ചിരിക്കുകയാണ്.
രണ്ട് ചിത്രങ്ങള്‍ മാത്രമാണ് ലീക്കായിട്ടുള്ളത്.

കാര്‍ ആന്‍ഡ് ഡ്രൈവര്‍ എന്ന വെബ്‌സൈറ്റാണ് നിസ്സാന്‍ ജിടിആര്‍ നിസ്‌മോയുടെ ചിത്രങ്ങള്‍ ലീക്കാക്കിയത്.
ട്വിന്‍ ടര്‍ബോ ഘടിപ്പിച്ച 3.8 ലിറ്റര്‍ വി6 എന്‍ജിനുമായാണ് 2015 നിസ്സാന്‍ ജിടിആര്‍ വരുന്നത്. 595 കുതിരകളുടെ കരുത്ത് ഉല്‍പാദിപ്പിക്കുന്ന ഈ എന്‍ജിന്‍ 650 എന്‍എം ചക്രവീര്യവും പകരും.

നിലവിലുള്ള ജിടിആര്‍ നിസ്‌മോയുടെ കുതിരശക്തി 545 ആണ്. ചക്രവീര്യം 627 എന്‍എം.
ജിടിആര്‍ നിസ്‌മോ ജിടി3 റേസ് കാറില്‍ നിന്നുള്ള സാങ്കേതിക സഹായങ്ങള്‍ സ്വീകരിക്കുക വഴിയാണ് എന്‍ജിനിന്റെ കരുത്ത് വര്‍ധിപ്പിക്കാന്‍ സാധിച്ചത്. കുറെക്കൂടി വലിപ്പമേറിയ ടര്‍ബോചാര്‍ജറുകള്‍, വലിയ എയര്‍ ഇന്‍ടേക്കുകള്‍ എന്നിവ ഉപയോഗിക്കുന്നുണ്ട് എന്‍ജിനില്‍. ഇതെല്ലാം റേസ്‌കാറില്‍ നിന്നുള്ള ഇന്‍പുട്ടാണ്.
നിസ്സാന്‍ ജിടിആര്‍ നിസ്‌മോയുടെ 2015 പതിപ്പിനോട് ഒരു ഓപ്ഷണല്‍ ട്രാക്ക് പാക്കേജ് ചേര്‍ക്കുവാന്‍ പദ്ധതിയുണ്ട്. ഭാരക്കുറവുള്ള രകാര്‍ബണ്‍ ഫൈബര്‍ കൊണ്ടു നിര്‍മിക്കുന്ന ബോഡിയായിരിക്കും ഈ പതിപ്പിനുണ്ടായിരിക്കുക. സാധാരണ പതിപ്പിനെക്കാള്‍ 64.8 കിലോഗ്രാം ഭാരക്കുറവുണ്ടായിരിക്കും കാര്‍ബണ്‍ ഫൈബര്‍ ബോഡി പതിപ്പിന്. ചാസിയിലും സസ്‌പെന്‍ഷനിലുമെല്ലാം മാറ്റങ്‌ളോടെയായിരിക്കും ഈ പതിപ്പ് വരിക.


Click it and Unblock the Notifications








