2013 നിസ്സാന്‍ മൈക്ര ലോഞ്ച് ചെയ്തു
നിസ്സാന്‍ മൈക്രയുടെ പുതുതലമുറ പതിപ്പ് വിപണിയിലെത്തി. 4.79 ലക്ഷമാണ് തുടക്കവില. നിലവിലുള്ള പതിപ്പിനെക്കാള്‍ ഒരല്‍പം ഉയര്‍ന്ന വിലയാണ് കണ്ടിട്ടുള്ളത്. ഇതോടൊപ്പം മൈക്ര ആക്ടിവ് എക്‌സ്ഇ എന്നൊരു വേരിയന്റു കൂടി ലോഞ്ച് ചെയ്തിട്ടുണ്ട്. 3.5 ലക്ഷമാണ് ഈ പതിപ്പിന് വില. മുന്‍ മൈക്ര മോഡലിന് ചെറിയ തോതിലുള്ള അപ്‌ഗ്രേഡുകള്‍ വരുത്തിയതാണ് ഈ വാഹനം.
നിസ്സാന്റെ പുതിയ ഡിസൈന്‍ തീമിലാണ് മൈക്ര 2013 മോഡല്‍ വരുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഓട്ടോമാറ്റിക് ഗിയര്‍േബോക്‌സ് ഘടിപ്പിച്ച പെട്രോള്‍ മോഡലും മൈക്രയിലുണ്ട്.

മുന്‍വശത്തു മാത്രം വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ മാത്രം മൈക്രയില്‍ മൗലികമായ സൗന്ദര്യവ്യതിയാനം സൃഷ്ടിച്ചിരിക്കുന്നതായി കാണാം. എന്നാല്‍, മൈക്രയുടെ അടിസ്ഥാന ഡിസൈന്‍ തീമില്‍ മാറ്റമൊന്നും വരുത്തിയിട്ടുമില്ല.
'വി' ആകൃതിയിലുള്ള ക്രോം പട്ടയ്ക്കുള്ളിലായി സ്ഥാപിച്ച നിസ്സാന്‍ ബാഡ്ജ് ആദ്യമേ ശ്രദ്ധയില്‍ പെടും. ഗ്രില്ലിന്റെ ആകൃതിയില്‍ മാറ്റം വരുത്തുകയും വലിപ്പം കൂട്ടുകയും ചെയ്തിരിക്കുന്നു. ഫ്രണ്ട് ബംപറിന്റെ ഡിസാനിലും മാറ്റം വരുത്തിയിരിക്കുന്നു.
പിന്‍വശത്ത് എല്‍ഇഡി ടെയ്ല്‍ ലൈറ്റുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. പുതിയ അലോയ് വീലുകളും നല്‍കിയിരിക്കുന്നു. അലോയ് വീലുകള്‍ ഉയര്‍ന്ന പതിപ്പുകളില്‍ മാത്രമേ ലഭിക്കൂ.
വിലകള്‍
ഡീസല്‍ പതിപ്പ്
എക്‌സ്എല്‍ - 5.9 ലക്ഷം
എക്‌സ്എല്‍ (ഓപ്ഷണല്‍) - 6.43 ലക്ഷം
എക്‌സ്‌വി - 6.9 ലക്ഷം
എക്‌സ്‌വി പ്രീമിയം - 7.14 ലക്ഷം
പെട്രോള്‍ പതിപ്പ്
എക്‌സ്എല്‍ - 4.79 ലക്ഷം
എക്‌സ്എല്‍ (ഓപ്ഷണല്‍) - 5.42 ലക്ഷം
എക്‌സ്‌വി സിവിടി (ഓട്ടോമാറ്റിക്) - 6.39 ലക്ഷം
മൈക്ര ആക്ടിവ് (പെട്രോളില്‍ മാത്രം ലഭിക്കുന്നു)
എക്‌സ്ഇ - 3.5 ലക്ഷം
എക്‌സ്എല്‍ - 4.01 ലക്ഷം
എക്‌സ്‌വി - 4.3 ലക്ഷം
എക്‌സ്‌വി (സേഫ്റ്റി) - 4.71 ലക്ഷം
കൂടുതല്‍ വിവരങ്ങളുമായി ഡ്രൈവ്സ്പാര്‍ക് ഉടനെയെത്തും. കാത്തിരിക്കുക.


Click it and Unblock the Notifications








