മൈക്ര ആക്ടിവിന് ഡീസല്‍ വരുന്നു?
നിസ്സാന്‍ മൈക്രയുടെ ഏറ്റവും പുതിയ തലമുറ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് വിപണിയിലെത്തിയത്. പുതുതലമുറ മൈക്രയോടൊപ്പം വാഹനത്തിന്റെ വിലക്കുറവുള്ള ഒരു എഡിഷന്‍ കൂടി കമ്പനി അവതരിപ്പിച്ചിരുന്നു. മൈക്ര ആക്ടിവ് എന്ന പേരില്‍.
3.5 ലക്ഷമാണ് ആക്ടിവിന്റെ എക്‌സ്‌ഷോറൂം വില. ഇത് മാരുതി ആള്‍ട്ടോ 800ന്റെ ഉയര്‍ന്ന പതിപ്പിന്റെ വിലനിലവാരത്തിന്റെ പരിസരത്താണ് നിലപാടുറപ്പിച്ചിരിക്കുന്നത്. ഹ്യൂണ്ടായ് ഐ10 എന്നിങ്ങനെയുള്ള ചെറു ഹാച്ചാബ്ക്ക് സെഗ്മെന്റില്‍ മുഴുവന്‍ സ്വാധീനം ചെലുത്താവുന്ന വിലയില്‍ മൈക്ര പോലൊരു പ്രീമിയം കാര്‍ വന്നത് ഉപഭോക്താക്കളില്‍ സന്തോഷം നിറയ്ക്കുന്ന കാര്യമാണ്. നിലവില്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് മൈക്ര ആക്ടിവ് ലഭ്യമാകുക.
പുതിയ വാര്‍ത്തകള്‍ പറയുന്നത് മൈക്ര ആക്ടിവിന് ഒരു ഡീസല്‍ എന്‍ജിന്‍ ഘടിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചാണ്. നിസ്സാന്‍ ഇന്ത്യ സിഇഒ കെനിചിറോ യോമുറയുമായി ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് നടത്തിയ സംഭാഷണത്തിലാണ് ഈ വെളിപ്പെടുത്തലുണ്ടായത്. മൈക്ര ആക്ടിവിന് ഒരു ഡീസല്‍ പതിപ്പ് ആവശ്യമാണെന്നും കമ്പനി ഇതുസംബന്ധിച്ച് ഗൗരവമായി ആലോചിച്ചു വരികയാണെന്നും യോമുറ പറഞ്ഞു.

Nissan Micra Active
നിസ്സാന്റെ വളരെ അപ്രതീക്ഷിതമായ നീക്കമായിരുന്നു മൈക്ര ആക്ടിവ് പോലൊരു വാഹനത്തിന്റെ വിപണിപ്രവേശം. തീര്‍ച്ചയായും ഇത് ചില സൂചനകള്‍ തരുന്നുണ്ട്. നിസ്സാന്റെ തന്നെ ഡാറ്റ്‌സന്‍ ബ്രാന്‍ഡ് വിപണിയിലിറങ്ങാന്‍ തയ്യാറെടുക്കുകയാണ്. ഡാറ്റ്‌സന്‍ കാറുകളുടെ വിലനിലവാരം എന്തായിരിക്കും എന്നതിന്റെ സൂചന മൈക്ര ആക്ടിവിന്റെ വിലയില്‍ നിന്ന് ഊഹിച്ചെടുക്കാം. 3 ലക്ഷത്തിന്റെ പരിധിയില്‍ ഡാറ്റ്‌സന്‍ കാറുകള്‍ വിറ്റഴിക്കാനാണ് സാധ്യത. പരമാവധി വില 3.25 ലക്ഷത്തിലോ മറ്റോ നില്‍ക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








