നിസ്സാന്‍ മൈക്ര ബേസ് പതിപ്പ് ഉറപ്പായി

നിസ്സാന്‍ മൈക്രയ്ക്ക് ഒരു പുതിയ ബേസ് വേരിയന്‍റ് ഇറക്കാനുള്ള നിസ്സാന്‍ പദ്ധതിയെക്കുറിച്ച് നേരത്തെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഗതി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഒരു ഊഹം മാത്രമായിരുന്നു. എന്നാല്‍ ഇപ്പോളത് ഒരു വമ്പന്‍ സത്യമായി മാറിയിരിക്കുന്നു. പ്രസ്തുത ഊഹത്തെ നിസ്സാന്‍ ഔദ്യോഗികമായി അഗീകരിച്ചുകളഞ്ഞു.

മൈക്ര ക്ലാസിക് എന്നായിരിക്കും പുതിയ വേരിയന്‍റിന്‍റെ പേര് എന്ന് ഊഹിക്കപ്പെടുന്നു. ഇത് ഒരു ഊഹം മാത്രമാണെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. രണ്ട് ദിവസത്തിനുള്ള നിസ്സാന്‍ ഇതും അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കാം. ഉറപ്പുള്ള ഒരു കാര്യം പറയാം. ജി02എ എന്ന രഹസ്യപ്പേരില്‍ നിസ്സാന്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന വാഹനം നിസ്സാന്‍ മൈക്രയുടെ പുതിയ ബേസ് വേരിയന്‍റാണ്.

Nissan Micra

നിലവിലെ നിസ്സാന്‍ മൈക്ര ബേസ് പതിപ്പില്‍ നിന്ന് പുതിയ പതിപ്പ് ഏതാണ്ട് 50,000 രൂപയുടെ വ്യത്യാസം കാണിക്കും.

വിലയില്‍ മാത്രമല്ല വിട്ടുവീഴ്ച ഉണ്ടാവുക എന്ന കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വാഹനത്തിന്‍റെ ഉള്ളിലും പുറത്തും ഉപയോഗിക്കുന്ന ചില ഉല്‍പന്നങ്ങളുടെ ഗുണനിലവാരത്തില്‍ ചെറിയ കുറവ് സംഭവിക്കും. അല്‍പം ഇന്‍ഫീരിയറായ സീറ്റ് ഫാബ്രിക്സ്, ഫിക്സഡ് ഹെഡ്‍റെസ്റ്റുകള്‍ തുടങ്ങിയവ വില കുറയുമ്പോള്‍ സ്വാഭാവികമായും പ്രതീക്ഷിക്കാം. നിറങ്ങളുടെ കാര്യത്തില്‍ കുറഞ്ഞ തെരഞ്ഞെടുപ്പ് സാധ്യതകള്‍ മാത്രമേ കാണൂ.

പവര്‍ സ്റ്റീയറിംഗ്, മാന്വല്‍ ഏസി, സെന്‍ട്രല്‍ ലോക്കിംഗ് തുടങ്ങിയ സന്നാഹങ്ങള്‍ നിലനിര്‍ത്തുമെന്നു തന്നെ പ്രതീക്ഷിക്കുന്നത്.

ഏറെ പ്രതീക്ഷിക്കപ്പെടുന്ന ഡാറ്റ്സന്‍ ബ്രാന്‍ഡിന്‍റെ രംഗപ്രവേശവും ഈ വര്‍ഷം തന്നെ നടക്കുമെന്ന് നിസ്സാന്‍ അറിയിക്കുന്നു. ഡാറ്റ്സന്‍ പുറത്തിറക്കുന്ന വാഹനം ഏതെന്ന് വ്യക്തമായിട്ടില്ല. കെ2 എന്ന രഹസ്യനാമത്തില്‍ ഈ വാഹനത്തിന്‍റെ നിര്‍മാണം നടന്നുവരികയാണ്.

More from DriveSpark

Article Published On: Monday, April 8, 2013, 19:14 [IST]
English summary
Nissan has now officially confirmed that it will launch a new base variant of the Micra called Classic.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X