നിസ്സാന്‍ മൈക്ര, സണ്ണികളെ തിരിച്ചുവിളിക്കുന്നു
മൈക്ര ഹാച്ച്ബാക്ക്, സണ്ണി സെഡാന്‍ എന്നീ മോഡലുകളെ നിസ്സാന്‍ ഇന്ത്യ തിരിച്ചുവിളിക്കുന്നു. മൊത്തം 22,188 കാറുകളാണ് തിരിച്ചുവിളിക്കുന്നത്. മാസ്റ്റര്‍ ബ്രേക് സിലിണ്ടര്‍ മാറ്റിവെക്കുവാനാണ് തിരിച്ചുവിളി നടത്തുന്നതെന്ന് നിസ്സാന്‍ അറിയിക്കുന്നു.
തകരാറുള്ള ഭാഗം ചെലവില്ലാതെ മാറ്റിവെക്കുമെന്നാണ് നിസ്സാന്‍ അറിയിക്കുന്നത്. നടപ്പ് മാസത്തില്‍ തന്നെ ഉപഭോക്താക്കളെ നേരിട്ട് ബന്ധപ്പെടുമെന്ന് നിസ്സാനിന്‍റെ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. ഡീലര്‍ഷിപ്പുകള്‍ വഴി കേടുള്ള ഭാഗം മാറ്റുന്ന പ്രവര്‍ത്തി നടത്തും.

ഇത് പ്രശ്നം മൂലം 67,089 മൈക്ര മോഡലുകള്‍ ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ ഇതിനകം തിരിച്ചുവിളിക്കപ്പെട്ടിട്ടുണ്ട്. ഈ പ്രശ്നം മൂലം എന്തെങ്കിലും അപകടം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് നിസ്സാന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സുരക്ഷാഭീതി ഉണ്ടാകേണ്ട കാര്യമില്ല.
നിസ്സാന്‍ ഉപഭോക്താക്കളോട് പുലര്‍ത്തുന്ന സത്യസന്ധവും ആത്മാര്‍ത്ഥവുമായ സമീപനത്തെയാണ് ഈ തിരിച്ചുവിളിയിലൂടെ കാണാന്‍ കഴിയുക എന്ന് പത്രക്കുറിപ്പ് പറയുന്നു. ഉപഭോക്താക്കളുടെ സുരക്ഷ ഏറ്റവും പ്രധാനമാണ് തങ്ങള്‍ക്ക്. വിഷയം പരിഹരിക്കുന്നതിനായി ഡീലര്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തി വരുന്നതായി കുറിപ്പ് വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ വില്‍പന മൂന്നുമടങ്ങായി ഉയര്‍ത്താന്‍ നിസ്സാന്‍ പദ്ധതിയിടുന്നുണ്ട്, 2014ല്‍ ഇത് സാധ്യമാക്കണണെന്നാണ് കമ്പനി ആഗ്രഹിക്കുന്നത്. നിലവില്‍ 37,000 യൂണിറ്റ് വാഹനങ്ങളാണ് മാസം വിറ്റ് പോകുന്നത്. ഇത് 1 ലക്ഷം കണ്ട് ഉയരണം.


Click it and Unblock the Notifications








