പുതുതലമുറ മൈക്ര ബങ്കളുരുവിലെത്തി
പുതുതലമുറ നിസ്സാന്‍ മൈക്ര ബങ്കളുരുവില്‍ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തു. പുതുതലമുറ മോഡലിനോടൊപ്പം നിരക്ക് കുറച്ച പതിപ്പായ മൈക്ര ആക്ടിവും വിപണിയിലെത്തിയിട്ടുണ്ട്.
മൈക്ര പ്രീമിയം മോഡല്‍ വില തുടങ്ങുന്നത് 4.88 ലക്ഷത്തിലാണ്. ആക്ടിവ് ബങ്കളുരുവില്‍ 3.56 ലക്ഷത്തിന് ലഭിക്കും. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് മൈക്ര മോഡലുകള്‍ വരുന്നത്. മൈക്രയുടെ പ്രീമിയം പതിപ്പുകള്‍ക്ക് മാത്രമേ ഡീസല്‍ എന്‍ജിനുള്ളൂ. മൈക്ര ആക്ടിവ് മോഡലുകളെല്ലാം വരുന്നത് പെട്രോള്‍ എന്‍ജിനുകള്‍ മാത്രം ഘടിപ്പിച്ചാണ്. പ്രീമിയം മൈക്രയുടെ പെട്രോള്‍ മോഡല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചും വിപണിയില്‍ ലഭ്യമാണ്. വാഹനങ്ങളുടെ ബങ്കളുരു വിലനിലവാരം താഴെ നല്‍കുന്നു.

മൈക്ര 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ പതിപ്പുകള്‍
എക്‌സ്എല്‍: 6,10,566
എക്‌സ്എല്‍: 6,54,330
എക്‌സവി: 701713
എക്‌സ്‌വി: 7,26,694

മൈക്ര 1.2 ലിറ്റര്‍ പെട്രോള്‍ പതിപ്പുകള്‍
എക്‌സ്എല്‍: 4,88,432
എക്‌സ്എല്‍: 5,52,552
എക്‌സ്‌വി: 6,50,614

മൈക്ര ആക്ടിവ് 1.2 ലിറ്റര്‍ പെട്രോള്‍ പതിപ്പുകള്‍
എക്‌സ്ഇ: 3,56,222
എക്‌സ്എല്‍: 4,08,841
എക്‌സ്‌വി: 4,47,701
എക്‌സ്‌വി: 4,79,436


Click it and Unblock the Notifications








