170 ടണ്‍ ഭാരം വലിച്ച് പാട്രോള്‍ റെക്കോഡ് സൃഷ്ടിച്ചു
ഫോക്‌സ്‌വാഗണ്‍ ടോറഗ് 2006ല്‍ സ്ഥാപിച്ച റെക്കോഡാണ് നിസ്സാന്‍ പാട്രോള്‍ തകര്‍ത്തുകളഞ്ഞത്. അന്ന് 155 ടണ്‍ ഭാരമുള്ള ഒരു ബോയിംഗ് 747 വിമാനം ഏതാണ്ട് 150 മീറ്റര്‍ ദൂരം വലിച്ചുകൊണ്ടുപോയി. ഈ റെക്കോഡ് ലോകത്തെ ഓട്ടോമൊബൈല്‍ മാധ്യമങ്ങള്‍ വന്‍തോതില്‍ ആഘോഷിക്കുകയുണ്ടായി.
നിസ്സാന്‍ പാട്രോള്‍ റക്കോഡ് ഭേദനം നടത്തിയത് ആഗസ്റ്റ് 22നാണ്. ഒരു ഉല്‍പാദനത്തിലുള്ള കാര്‍ വലിച്ചുകൊണ്ടു പോകുന്ന ഏറ്റവും ഭാരമേറിയ വസ്തുവായി ഗിന്നസ് ബുക്ക് ഗഡികള്‍ സംഗതിയെ തിരിച്ചറിഞ്ഞു.
170 ടണ്‍ അതായത് 1,70,000 കിലോഗ്രാം ഭാരമുള്ള ഇല്യൂഷിന്‍ 2-II-76 കാര്‍ഗോ പ്ലെയിനിനെയാണ് നിസ്സാന്‍ പാട്രോള്‍ വലിച്ചു നീക്കിയത്. 50 മീറ്റര്‍ ദുരം വിമാനത്തെ വലിച്ചുനീക്കി.
ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് റെക്കോഡ് പ്രകടനം അരങ്ങേറിയത്. ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ചെയര്‍മാനായ ഡോ. ഘനേം അല്‍ഹാജിരിയുടെ സാന്നിധ്യവും ഉണ്ടായിരുന്നു കെട്ടിവലിക്കലിന്. നിസ്സാന്‍ പാട്രോള്‍ 5.6 ലിറ്റര്‍ എന്‍ജിന്റെ കരുത്തുള്ള വാഹനമാണ്. 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തിന്റേത്. 400 കുതിരകളുടെ കരുത്ത് എന്‍ജിന്‍ പകരുന്നു. 560 എന്‍എം വീര്യമാണ് ചക്രങ്ങളിലെത്തുക.
<center><iframe width="600" height="450" src="//www.youtube.com/embed/cJXlMKGRtZo" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








