സണ്ണി&മൈക്ര 40% കുറഞ്ഞ അടവില്‍
സണ്ണിയോ മൈക്രയോ ഇഎംഐ-യില്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സുവര്‍ണാവസരം. "40 ശതമാനത്തോളം കുറഞ്ഞ" ഇഎംഐ നിരക്കില്‍ ഇപ്പോള്‍ ഈ വാഹനങ്ങള്‍ക്ക് ഫിനാന്‍സ് ലഭ്യമാണ്. നിലവില്‍ ഈ വാഹനങ്ങളുടെ ഫിനാന്‍സില്‍ ഈടാക്കുന്ന ഇഎംഐ നിരക്കില്‍ 40 ശതമാനത്തോളം കുറഞ്ഞ അടവ് ഇപ്പോള്‍ ലഭ്യമാണ്.
ഈ ഓഫര്‍ ഏപ്രില്‍ 30 വരെയ മാത്രമാണ് ലഭ്യമാകുക എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

മൈക്ര പെട്രോള്‍ പതിപ്പിനും സണ്ണി ഡീസല്‍ പതിപ്പിനും മൂന്നു വര്‍ഷക്കാലയളവിലേക്ക് 8,999 രൂപയാണ് മാസ അടവ്. ഇവയുടെ സെഗ്മെന്‍റില്‍ പെടുന്ന മറ്റേതൊരു വണ്ടിയ്ക്കുള്ളതിനെക്കാള്‍ കുറഞ്ഞ ഇഎംഐ നിരക്കാണിതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
ഈ വാഹനങ്ങള്‍ വാങ്ങുമ്പോള്‍, പഴയ കാറിന്‍റെ എക്സ്ചേഞ്ചിലൂടെ ബോണസ് ആയി 50,000 രൂപ വരെ നേടാന്‍ കഴിയുമെന്ന് നിസ്സാന്‍ വ്യക്തമാക്കുന്നു.
പുതിയ കാറിലേക്ക് നീങ്ങുവാനാഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ താല്‍പര്യമാണ് ഈ പദ്ധതിയിലൂടെ തങ്ങള്‍ സംരക്ഷിക്കുന്നതെന്ന് നിസ്സാന്‍ അറിയിക്കുന്നു.
മിഡ്‍ ലെവല്‍ സെഡാന്‍ നിരയില്‍ വന്‍ ജനപ്രിയത നേടിയ വാഹനമാണ് സണ്ണി സെഡാന്‍. ഈ വാഹനത്തിന്‍റെ ലോഞ്ചോയെ നിസ്സാന്‍ വില്‍പനാവോള്യത്തില്‍ വലിയ മാറ്റമാണുണ്ടായത്.
പ്രീമിയം ഹാച്ച്ബാക്ക് നിരയില്‍ നിസ്സാന്‍ മൈക്രയും മികച്ച പ്രകടനമാണ് നടത്തിവരുന്നത്.


Click it and Unblock the Notifications








