നിസ്സാന്‍ ടെറാനോ ടീസര്‍ ചിത്രം

റിനോ ഡസ്റ്ററിനെ ആധാരമാക്കി ഒരു നിസ്സാന്‍ വാഹനം, ടെറാനോ എന്ന പേരില്‍ വരാനൊരുങ്ങുന്നതായി ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഊഹങ്ങളായി പരന്ന ഈ വാര്‍ത്തയ്ക്ക് പിന്നാലെ, ഇപ്പോള്‍ നിസ്സാന്‍ ഔദ്യോഗികമായി വിവരം അറിയിക്കുന്നു. നിസ്സാന്‍ ടെറാനോ ഈ വര്‍ഷം തന്നെ വിപണിയിലെത്തും!

ടെറാനോ എസ്‍യുവിയുടെ ഒരു ടീസര്‍ ചിത്രവും കമ്പനി പുറത്തു വിട്ടിട്ടുണ്ട്.

Nissan Terrano SUV Teasing

ടെറാനോയുടെ മുഖത്തിന് ഡസ്റ്ററില്‍ നിന്നുള്ള മൗലികമായ മാറ്റം ഗ്രില്‍ തന്നെയാണ്. ഗ്രില്ലില്‍ നിസ്സാന്‍ ബാഡ്ജ് വന്നത് മുഖത്തില്‍ കാര്യമായ മാറ്റം വരുത്തിക്കൊണ്ടു തന്നെയാണ്. മറ്റൊരു മാറ്റം ഫോഗ് ലാമ്പ് ഡിസൈനിലാണ്. കുറെക്കൂടി കാഴ്ചയില്‍ പെടുന്ന തരത്തിലാണിത്. ബോണറ്റിന്‍റെ രൂപത്തിലും ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്.

നിസ്സാന്‍റെ ഒറഗഡം പ്ലാന്‍റിലാണ് വാഹനം നിര്‍മിക്കുക. ഇവിടെത്തന്നെയാണ് സണ്ണി, മൈക്ര, ഇവാലിയ എന്നീ വാഹനങ്ങള്‍ നിര്‍മിക്കുന്നത്.

സണ്ണി, മൈക്ര എന്നീ വാഹനങ്ങളെ റിനോ സ്വീകരിച്ച് സ്കാലയും പള്‍സുമാക്കി വിപണിയിലെത്തിച്ച അതേ രീതിയില്‍ തന്നെയായിരിക്കും നിസ്സാന്‍ ടെറാനോയും വിപണിയിലെത്തുക. ടെറാനോ, ഡസ്റ്ററിനെക്കാള്‍ കൂടിയ വില കാണാനിടയുണ്ട്. കൂടിതല്‍ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്താണ് വില കൂട്ടുക.

നിസ്സാനെ സംബന്ധിച്ച ചെറാനോ വളരെ നിര്‍ണായകമായ ഒരു മോഡലാണെന്ന് കമ്പനി സിഇഒ കെനിചിറോ യോമുറ പറയുന്നു. പുതിയ എസ്‍യുവി ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നതില്‍ തങ്ങള്‍ക്ക് സന്ദേഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

More from DriveSpark

Article Published On: Tuesday, June 11, 2013, 16:11 [IST]
English summary
Nissan has revealed a teaser image of the upcoming Terrano SUV.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X