മാരുതി ശ്രീലങ്കയില്‍ പ്ലാന്റ് സ്ഥാപിക്കുന്നു

ശ്രീലങ്കയില്‍ അസംബ്ലി പ്ലാന്റ് സ്ഥാപിക്കാന്‍ മാരുതി സുസൂക്കിക്ക് പദ്ധതി. വാഹനങ്ങള്‍ ഇന്ത്യയില്‍ വെച്ച് നിര്‍മിച്ച് ശ്രീലങ്കയിലേക്ക് കയറ്റുമതി ചെയ്യുന്ന രീതിയാണ് നിലവില്‍ പിന്തുടരുന്നത്. ഇത് വാഹനങ്ങളുടെ വില ഇരട്ടിയിലധികം കൂട്ടുന്നുണ്ട്.

ഓട്ടോകാര്‍ ഇന്ത്യയാണ് മാരുതിയുടെ ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവയെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള സാധ്യതാപഠനം നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. പഠനഫലം അനുകൂലമാകുകയാണെങ്കില്‍ അസംബ്ലി പ്ലാന്റ് നിര്‍മാണം തുടങ്ങും.

Maruti assembly facility in Sri Lanka

ചിസ വിഷയങ്ങളില്‍ ശ്രീലങ്കന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുന്നതായും വെളിപ്പെടുത്തലുണ്ട്. നികുതി, തൊഴില്‍ശക്തി തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ഈ വിഷയങ്ങളില്‍ മാരുതിക്കുള്ള താല്‍പര്യങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചുവരികയാണ്.

കയറ്റുമതി വിപണികള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള വിശാലമായ നയത്തിന്റെ ഭാഗമായാണ് ശ്രീലങ്കന്‍ വിപണിയില്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. ആഫ്രിക്ക, മധ്യേഷ്യ തുടങ്ങിയ വിപണികളിലും സമാനമായ നീക്കങ്ങള്‍ നടത്താന്‍ മാരുതിക്ക് പദ്ധതിയുണ്ട്.

More from DriveSpark

Article Published On: Friday, December 27, 2013, 12:50 [IST]
English summary
Maruti is conducting a feasibility study for a assembly plant in Sri Lanka,
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X