പോഷെയുടെ 'പിള്ളാരുകളി'
പോഷെയും ഫെരാരിയുമൊക്കെ ഓടിക്കുന്ന തന്തമാരുടെ പിള്ളാര്‍ തിര പൊട്ടിക്കുന്ന തോക്കും കൊണ്ടു നടക്കുന്നതൊക്കെ വളരെ മോശമാണ്. കുട്ടികള്‍ക്കും വേണം ഇക്കാര്യത്തില്‍ ഇത്തിരി ആഡംബരമൊക്കെ. പോഷെ ഇക്കാര്യത്തില്‍ ഇവരെ പ്രായോഗികമായി സഹായിക്കുന്നു. കുട്ടികള്‍ക്കായി പോഷെ വിപണിയിലെത്തിക്കുന്ന പെഡല്‍ കാറായ ഗോ-കാര്‍ട്ടിന്‍റെ വില 900 ഡോളറാണ്. ഇപ്പോഴത്തെ വിനിമയ മൂല്യമനുസരിച്ച് 53896.50 രൂപ.
പോഷെയുടെ ശില്‍പ തത്വശാസ്ത്രമായ "Porsche Intelligence Performance" ആണ് ഈ വാഹനത്തിന്‍റെ നിര്‍മിതിയിലും പ്രയോഗിച്ചിരിക്കുന്നത്. ഇത് വാഹനത്തെ പരമാവധി ഭാരം കുറഞ്ഞതാക്കാന്‍ സഹായിക്കുന്നുണ്ട്. 25 കിലോഗ്രാമാണ് ഭാരം. വാഹനത്തിന്‍റെ ഈടുനില്‍പ്പ് കൂട്ടുന്നതും ഈ ഡിസൈന്‍ ഫിലോസഫിയെ ആശ്രയിച്ചുള്ള നിര്‍മാണം തന്നെയാണ്.
5 മുതല്‍ 8 വയസ്സുവരെ പ്രായമുള്ളവരെ ഉദ്ദേശിച്ചുള്ളതാണ് വാഹനം. 50 കിലോയില്‍ കൂടുതല്‍ ഭാരമുള്ള 'കുട്ടി'കളെ ഈ വണ്ടിയില്‍ കയറ്റുന്നതിനെ പോഷെ അനുകൂലിക്കുന്നില്ല. വാഹനത്തിന്‍റെ ചിത്രങ്ങള്‍ താഴെ കാണാം.




Click it and Unblock the Notifications








