പോഷെ ചെറു കായേന്‍ ഇന്ത്യയിലേക്ക്?

പോഷെ കായേനിന്‍റെ ചെറുരൂപം നവംബറില്‍ നടക്കാനിരിക്കുന്ന ലോസ് ആഞ്ജലസ് ഓട്ടോ ഷോയില്‍ അവതരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2014 പകുതിയോടെ ഇവന്‍ ഷോറൂമുകളിലേക്ക് നീങ്ങുമെന്നും പറയുന്നുണ്ട് ചിലര്‍. നിലവില്‍ ഇന്ത്യയില്‍ കായേന്‍ വിറ്റഴിക്കുന്നുണ്ട്. കോംപാക്ട് എസ്‍യുവികള്‍ക്ക് വലിയ ഡിമാന്‍ഡാണ് ഇപ്പോള്‍ വിപണിയില്‍. കായേനിനെക്കാള്‍ വില കുറയുകയും ഇന്ധനക്ഷമത കൂടുകയും ചെയ്യുമെന്നതിനാല്‍ 'മചാന്‍' ചെറു എസ്‍യുവി രാജ്യത്തേക്ക് കണ്ടിപ്പാ വരും.

കഴിഞ്ഞ രണ്ട് വര്‍ഷമായി പറഞ്ഞു കേള്‍ക്കുന്ന മചാന്‍ എസ്‍യുവി ഇടക്കാലത്ത് ചാരപ്പടങ്ങളുടെ രൂപത്തില്‍ നമ്മെ തേടി വന്നിരുന്നു. ഇപ്പോള്‍ ഓട്ടോഎക്സ്പ്രസ് വ്യക്തതയുള്ള ഒരു ചിത്രം പോസ്റ്റിയിട്ടുണ്ട്. അത് താഴെ കാണാം.

പോഷെ മചാന്‍

പോഷെ മചാന്‍

ഓഡിയുടെ ക്യു5 എസ്‍യുവിയുടെ സമാന പ്ലാറ്റ്ഫോമിലാണ് കായേനും മചാനും നില്‍ക്കുന്നത്. ഇരു കമ്പനികളും ഇപ്പോള്‍ ഫോക്സ്‍വാഗണ്‍ ഗ്രൂപ്പിന് കീഴിലാണെന്നറിയാമല്ലോ. 40 മുതല്‍ 45 ലക്ഷം വരെയായിരിക്കും വാഹനത്തിന്‍റെ വില ഇന്ത്യയില്‍. നിലവില്‍ ഇതേ വിലനിലവാരത്തില്‍ ഒരു ചെറു ക്രോസോവര്‍ വിപണിയിലില്ല. വരാനിരിക്കുന്ന ജീപ്പ് വ്രാങ്ലറിനെ ഒരു എതിരാളിയായി കണക്കാക്കാം. വ്രാങ്‍ലര്‍ ഒരു പക്കാ എസ്‍യുവി ആയിരിക്കുമ്പോള്‍ മചാന്‍ ഒരു ക്രോസോവര്‍ ഡിസൈനിലാണുള്ളത് എന്നത് പരിഗണിക്കേണ്ട വ്യത്യാസമാണ്.

Credits: Christian Schulte, Autocexpress.co.uk

More from DriveSpark

Article Published On: Friday, May 31, 2013, 13:08 [IST]
English summary
Porsche will unveil the Macan SUV at the Los Angeles Auto Show in November this year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X