ക്വാഡ്രികള്‍ ആറുമാസത്തിനകം നിരത്തുകളിലേക്ക്!
റോഡില്‍ ഇറക്കാവുന്ന വാഹനങ്ങളുടെ പട്ടികയില്‍ ക്വാഡ്രിസൈക്കിള്‍ എന്ന പുതിയ വിഭാഗം കൂടി ചേര്‍ത്ത് സര്‍ക്കാര്‍ ഉത്തരവായി. തിങ്കളാഴ്ചയാണ് ഉത്തരവു പുറത്തുവന്നത്. എന്നാല്‍, നിലവില്‍ വിപണിയിലുള്ള എല്ലാ ക്വാഡ്രിസൈക്കിളുകളും റോഡ് ലീഗല്‍ ആക്കിയിട്ടില്ല. ഇതിന് പ്രത്യേകമായ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.
നേരത്തെ സര്‍ക്കാര്‍ രൂപീകരിച്ച കരട് ചട്ടങ്ങള്‍ പൊതുജനങ്ങളുടെയും വിദഗ്ധരുടെയും നിരൂപണത്തിനായി പരസ്യപ്പെടുത്തിയിരുന്നു. ഇതിലൂടെ ലഭ്യമായ അഭിപ്രായങ്ങള്‍ക്കൂകൂടി പരിഗണന നല്‍കിയാണ് കരടിന് അവസാനരൂപം കൊടുത്തത്. റോഡ് ഗതാഗത മന്ത്രാലയമാണ് ക്വാഡ്രിസൈക്കിള്‍ ഒരു സെഗ്മെന്റായി തിരിച്ചറിയുന്ന ഉത്തരവ് പുറത്തിറക്കിയത്. രാജ്യത്തെ ഗ്രാമീണറോഡുകളില്‍ വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന ക്വാഡ്രിസൈക്കിളിനെക്കുറിച്ചും പുതിയ ചട്ടങ്ങളെക്കുറിച്ചും കൂടുതലറിയാം താഴെ.

എവിടെയെല്ലാം ഓടാം?
നഗരപരിധിക്കുള്ളില്‍ മാത്രമേ ക്വാഡ്രിസാക്കിള്‍ ഓടുവാന്‍ പാടുള്ളൂ. ദീര്‍ഘദൂരയാത്രകള്‍ക്ക് ഈ വാഹനം ഉപയോഗിച്ചുകൂടാ എന്നുമുണ്ട്. നിലവില്‍ സമാനമായ ചില ചട്ടങ്ങള്‍ ഓട്ടോറിക്ഷകള്‍ക്കും ബാധകമാണ്. എന്നാല്‍ ഇതെല്ലാം എത്രത്തോളം പാലിക്കപ്പെടുന്നുണ്ട് എന്നതില്‍ സന്ദേഹിക്കണം.

എങ്ങനെയെല്ലാം ഓട്ടാം?
ഒരു പൊതുഗതാഗത സംവിധാനം എന്ന നിലയിലാണ് ക്വാഡ്രിസാക്കിളുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഈ വാഹനം സ്വകാര്യവാഹനമായി ഉപയോഗിക്കാന്‍ കഴിയില്ല. വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും കഴിയും. വാണിജ്യാവശ്യങ്ങള്‍ക്കുള്ള വേരിയന്റുകള്‍ക്ക് പ്രത്യേകമായ ചട്ടങ്ങളുണ്ട്. ബജാജിന്റെ പുതിയ ആര്‍ഇ60 ക്വാഡ്രിസൈക്കിള്‍ സ്വകാര്യവാഹനമായി ഉപയോഗിക്കാന്‍ അനുമതി കിട്ടുന്നതിനായി രാജീവ് ബജാജ് ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, 'പിന്തിരിപ്പന്‍ നടപടി'യെന്ന വാദവുമായി കാര്‍നിര്‍മാതാക്കള്‍ രംഗത്തുവരികയായിരുന്നു.

ബദല്‍?
ഓട്ടോറിക്ഷകള്‍ക്ക് താരതമ്യേന സുരക്ഷിതമായ ഒരു ബദല്‍ എന്ന നിലയിലാണ് പലരും ക്വാഡ്രിസൈക്കിളുകളെ കാണുന്നത്. കാറുകള്‍ക്കുള്ളതുപോലത്തെ ബ്രേക്കിംഗ് സിസ്റ്റം ക്വാഡ്രിസൈക്കിളുകളില്‍ നല്‍കേണ്ടതുണ്ട്. പെട്രോള്‍ എന്‍ജിനോ ഇലക്ട്രിക് മോട്ടോറോ ഘടിപ്പിക്കാം. ഇത്തരം വാഹനങ്ങള്‍ ക്രാഷ് ടെസ്റ്റിന് വിധേയമാകേണ്ടതില്ല.

കയറ്റാവുന്ന ഭാരം?
ക്വാഡ്രിസൈക്കിളുകലില്‍ 450 കിലോഗ്രാമിലധികം ലോഡ് കയറ്റരുത്. ഇത്തരം വാഹനങ്ങള്‍ 3 മീറ്റര്‍ നീളത്തിനുള്ളില്‍ ഒതുങ്ങിയിരിക്കണമെന്നുമുണ്ട്. ഡ്രൈവറടക്കം അഞ്ച് യാത്രക്കാര്‍ മാത്രമേ ക്വാഡ്രിസൈക്കിളില്‍ ഉണ്ടാകാവൂ. വാണിജ്യാവശ്യങ്ങള്‍ക്കുള്ള ക്വാഡ്രികള്‍ക്ക് 550 കിലോഗ്രാം വരെ ഭാരം കയറ്റാവുന്നതാണ്. ഇത്തരം വാഹനങ്ങളുടെ നീളം 3.7 മീറ്റര്‍ വരെയാകാം.

ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍
ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്വാഡ്രികളുടെ ബാറ്ററിയുടെ ബാരം ഒഴിച്ചു നിറുത്തിയായിരിക്കും ഭാരം അളക്കുക.

ആറുമാസത്തിനകം നിരത്തുകളില്‍
അടുത്ത ഒരു മാസത്തിനകം ഒരു അന്തിമവിജ്ഞാപനം കൂടി റോഡ് ഗതാഗതമന്ത്രാലയം പുറത്തിറക്കും. ആറ് മാസത്തിനുള്ളില്‍ ക്വാഡ്രിസൈക്കിളുകള്‍ നിരത്തുകളിലെത്തുമെന്നാണ് അറിയുന്നത്. ബജാജ് ഓട്ടോയുടെ ക്വാഡ്രിസൈക്കിളുകള്‍ നിര്‍മാണത്തിലിരിക്കുകയാണ്. ആര്‍ഇ60 ആയിരിക്കും സെഗ്മെന്റിലെ ആദ്യവാഹനം. ടാറ്റയ്ക്കും മഹീന്ദ്രയ്ക്കുമെല്ലാം ക്വാഡ്രിസൈക്കിള്‍ പദ്ധതികളുണ്ടെന്നാണ് കേള്‍ക്കുന്നത്.


Click it and Unblock the Notifications








