ക്വാഡ്രിസൈക്കിള്‍ ഒക്ടോബറിലെത്തും

ക്വാഡ്രിസൈക്കിളുകളുടെ പ്രത്യേക സെഗ്മെന്റ് രൂപീകരണത്തിനുള്ള ചട്ടങ്ങളുടെ ഡ്രാഫ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കും. ഒക്ടോബര്‍ മാസം മുതല്‍ ക്വാഡ്രിസൈക്കിള്‍ വിഭാഗത്തില്‍ പെട്ട വാഹനങ്ങള്‍ക്ക് ഇന്ത്യയുടെ നിരത്തുകളില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓട്ടോറിക്ഷകള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള അതേ റോഡുകള്‍ തന്നെയാണ് ക്വാഡ്രിസാക്കിളുകള്‍ക്കും അനുവദിക്കുന്നത്.

യാത്രക്കാരെയും ചരക്കുകളെയും ഹൈവേകളല്ലാത്ത റോഡുകളിലും നഗരപരിധിയിലുമെല്ലാം ക്വാഡ്രിസൈക്കിളുകള്‍ ഓടുക്കാന്‍ കഴിയും. നിലവില്‍ ഓട്ടോറിക്ഷകള്‍ക്കും ഹൈവേകളില്‍ പ്രവേശിക്കാന്‍ കഴിയില്ല; ആളുകള്‍ പോകുന്നുണ്ടെങ്കിലും.

Bajaj Quadricycle

വിഷയത്തില്‍ നിരവധി വിവാദങ്ങളാണ് ഇടക്കാലത്ത് നടന്നിരുന്നത്. ടാറ്റ പാസഞ്ചര്‍ വാഹന വിഭാഗം തലവന്‍ കാള്‍ സ്ലിം ആണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇത്തരം വാഹനങ്ങള്‍ രാജ്യത്തിന്റെ ഓട്ടോമൊബൈല്‍ വളര്‍ച്ചയ്ക്ക് തുരങ്കം വെക്കുന്നതാണെന്നാണ് കാള്‍ സ്ലിം പറഞ്ഞത്. ചില പ്രത്യേക വാഹനനിര്‍മാതാക്കളുടെ പ്രത്യേക ഉല്‍പന്നങ്ങള്‍ക്കായി നിയമമുണ്ടാക്കുന്ന അംഗീകരിക്കാനാവില്ലെന്ന നിലപാടും കാള്‍ സലിം എടുത്തു. ഇതിനെ പിന്താങ്ങി പിന്നീട് നിരവധി കമ്പനികള്‍ രംഗത്തു വന്നു.

ക്വാഡ്രിസൈക്കിള്‍ ചട്ടങ്ങളുടെ കരട് വിജ്ഞാപനം ഉടന്‍ തന്നെ പുറത്തിറക്കുമെന്നും അതിന്മേല്‍ ഉയര്‍ന്നുവരുന്ന പൊതുജനാഭിപ്രായം കൂടി കണക്കിലെടുത്ത് ചട്ടങ്ങളില്‍ മാറ്റം വരുത്തേണ്ടത് വരുത്തി അന്തിമരൂപം നല്‍കി ഒക്ടോബര്‍ മാസത്തോടെ സ്ഥിരീകരണം വരുത്തുകയുമാണ് ചെയ്യുക.

വാഹനത്തിന്റെ നിര്‍മാണത്തിന് റെക്‌സിന്‍, കാന്‍വാസ് തുടങ്ങിയവ ഉപയോഗിക്കുന്നത് സുരക്ഷാപരമായി വാഹനത്തെ പിന്നാക്കം നിറുത്തുമെന്ന അഭിപ്രായം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഗതാഗത മന്ത്രാലയം ഇക്കാര്യത്തിലും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.

വാഹനങ്ങള്‍ക്ക് മേല്‍ 'ക്യൂ' എന്ന് ഇംഗ്ലീഷ് ലിപിയില്‍ എഴുതിയിരിക്കണം, ഇത്തരം വാഹനങ്ങള്‍ക്ക് പരമാവധി വേഗത മണിക്കൂറില്‍ 70 കിലോമീറ്ററായി നിജപ്പെടുത്തണം, ഡ്രൈവര്‍ അടക്കം നാല് യാത്രക്കാര്‍ മാത്രമേ വാഹനത്തില്‍ യാത്ര ചെയ്യാവൂ, പരമാവധി ചരക്ക് ലോഡ് 550 കിലോഗ്രാം ആയിരിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളെല്ലാം കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുമെന്നറിയുന്നു.

പാസഞ്ചര്‍ ക്വാഡ്രിസൈക്കിളുകള്‍ക്കും ഗുഡ്‌സ് ക്വാഡ്രിസൈക്കിളുകള്‍ക്കും വ്യത്യസ്തമായ നിര്‍മാണ മാനദണ്ഡങ്ങളാണ് നല്‍കിയിട്ടുള്ളത്. വലിപ്പത്തിന്റെയും ഭാരത്തിന്റെയുമെല്ലാം കാര്യത്തില്‍ ഇരുവാഹനങ്ങളും വ്യത്യസ്തമായിരിക്കും.

കരട് വിജ്ഞാപനത്തിന്മേല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം 30 ദിവസമാണ് സര്‍ക്കാര്‍ നല്‍കുക.

More from DriveSpark

Article Published On: Monday, August 5, 2013, 13:46 [IST]
English summary
Government will soon come up with the draft for adding quadricycle segment in Central Motor Vehicle Rules.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X