ലാന്‍ഡ് റോവര്‍ സ്പോര്‍ട് ന്യൂയോര്‍ക്കില്‍ വരും
എല്ലാ കണ്ണുകളും ജനീവയില്‍ നടക്കുന്ന മോട്ടോര്‍ ഷോയില്‍ കേന്ദ്രീകരിച്ചിരിക്കുമ്പോള്‍ ബ്രിട്ടിഷ് ആഡംബര എസ്‍യുവി ബ്രാന്‍ഡായ ലാന്‍ഡ് റോവര്‍ തങ്ങളുടെ വരുംതലമുറ റേഞ്ച് റോവര്‍ സ്പോര്‍ടിന്‍റെ അവതരണത്തിന് തെരഞ്ഞെടുത്തിരിക്കുന്നത് മറ്റൊരിടമാണ്.
മാര്‍ച്ച് 26ന് വൈകിട്ട് ന്യൂ യോര്‍ക്ക് ഓട്ടോഷോയില്‍ റെയ്ഞ്ച് റോവര്‍ സ്പോര്‍ട് അവതരിപ്പിക്കപ്പെടും.

റെയ്ഞ്ച് റോവറിന് ലോകത്തെ മറ്റേതൊരു മെട്രോപൊളിറ്റന്‍ നഗരത്തിലുള്ളതിനെക്കാളും വില്‍പന ന്യൂയോര്‍ക്ക് നഗരത്തിലുണ്ട് എന്നതാകാം ഈ തെരഞ്ഞെടുപ്പിന് കാരണം. നോര്‍ത്ത് അമേരിക്കയില്‍ ലാന്‍ഡ് റോവര്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന വാഹനവും ഇതുതന്നെയാണ്.
പരമ്പരാഗതമായ ശൈലിയിലായിരിക്കില്ല വാഹനത്തിന്‍റെ ലോഞ്ച് നടക്കുക. റെയ്ഞ്ച് റോവര്‍ സ്പോര്‍ട് മാന്‍ഹാട്ടന്‍, ന്യൂയോര്‍ക്ക് എന്നീ നഗരങ്ങളിലൂടെ വാഹനം ഒന്നു കറങ്ങും. അതാണ് അവതരണം!
സംഗതി നേരില്‍ കാണണമെന്നുള്ളവര്‍ വണ്ടിപിടിച്ച് പിന്നാലെ പോകാനൊന്നും നില്‍ക്കേണ്ടതില്ല. ദാ ദിവിടെ ക്ലിക്കിയാല്‍ ലൈവ് ആയി കാണാന്‍ൃ കഴിയും. 26നാണ് സംഭവം കെട്ടോ. അന്ന് വന്ന് ക്ലിക്കിയാല്‍ മതി.
ലാന്‍ഡ് റോവര്‍ വാഹനങ്ങളില്‍ ഏറ്റവും ഡൈനമിക് ആയ വാഹനമെന്നാണ് ലാന്‍ഡ് റോവര്‍ ഗ്ലോബല്‍ ബ്രാന്‍ഡ് ഡയറക്ടര്‍ ജോണ്‍ എഡ്വാര്‍ഡ്സ് റെയ്ഞ്ച് റോവര്‍ സ്പോര്‍ടിനെ വിശേഷിപ്പിക്കുന്നത്. ബ്രിട്ടിഷ് ഡിസൈനിന്‍റെയും എന്‍ജിനീയറിംഗിന്‍റെയും ഒരു കൊലവെറി തന്നെ ഈ വാഹനത്തില്‍ കാണാന്‍ കഴിയുമെന്നും അദ്ദേഹം അറിയിക്കുന്നു.


Click it and Unblock the Notifications








