റിനോ ഡസ്റ്റര്‍ പ്രത്യേക പതിപ്പ് ലോഞ്ച് ചെയ്തു
റിനോ ഡസ്റ്റര്‍ ഇന്ത്യന്‍ നിരത്തുകളിലെത്തിച്ച് കൊല്ലം തികയുന്നതിന്റെ ആഹ്ലാദമറിയിക്കുന്നതിനായി വാഹനത്തിന് ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കി. ഈ പ്രത്യേകവണ്ടി 'റിനോ ഡസ്റ്റര്‍ ആനിവേഴ്‌സറി എഡിഷന്‍' എന്ന പേരില്‍ അറിയപ്പെടും.
പുതിയൊരു നിറത്തിലാണ് ഈ ആനിവേഴ്‌സറി എഡിഷന്‍ വിപണിയിലെത്തുന്ന എന്ന പ്രത്യേകതയുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ താഴെ.

മനോഹരമായ ബോഡി ഗ്രാഫിക്‌സിലാണ് റിനോ ഡസ്റ്റര്‍ ആനിവേഴ്‌സറി എഡിഷന്‍ വരുന്നത്.

'കോസ്‌മോസ് ബ്ലൂ' നിറമാണ് പ്രത്യേക എഡിഷന്‍ ഡസ്റ്ററില്‍ പൂശിയിരിക്കുന്നത്.

ഏറ്റവും ഉയര്‍ന്ന വേരിയന്റില്‍ മാത്രമാണ് ഈ പതിപ്പ് ലഭ്യമാക്കുന്നത്. ആനിവേഴ്‌സറി എഡിഷന് 50000 രൂപയോളം കൂടുതല്‍ നല്‍കേണ്ടി വരും. ദീപാവലി പ്രമാണിച്ച് നിരവധി ഓഫറുകള്‍ കമ്പനി ഡസ്റ്ററില്‍ നല്‍കുന്നുണ്ട്. 60,000 രൂപ വരെ വരുന്ന എക്‌സ്‌ചേഞ്ച് ഓഫര്‍, 2 വര്‍ഷത്തെ വാറന്റ്, 4 വര്‍ഷത്തേക്ക് സൗജന്യ റോഡ്‌സൈഡ് അസിസ്റ്റന്‍സ്, സൗജന്യ ഗാംഗ് ഓഫ് ഡസ്റ്റര്‍ കമ്മ്യൂണിറ്റി മെമ്പര്‍ഷിപ്പ് എന്നിവയാണ് ഇവയിലടങ്ങുന്നത്.

ഫോഡ് ഇക്കോസ്‌പോര്‍ട്, നിസ്സാന്‍ ടെറാനോ എന്നിവയുടെ ലോഞ്ചുകള്‍ ഡസ്റ്ററിനു തീര്‍ത്ത ക്ഷീണം കുറച്ച് വലുതാണ്. വാഹനത്തെ സജീവമാക്കി നിറുത്താനുള്ള റിനോയുടെ ശ്രമങ്ങള്‍ പാളുകയില്ല എന്നു പ്രതീക്ഷിക്കാം.


Click it and Unblock the Notifications








