ഡസ്റ്റര്‍ റിനോയുടെ വിപണിവിഹിതം കൂട്ടുന്നു
നടപ്പ് വര്‍ഷത്തിലെ ആദ്യ മൂന്നു മാസത്തെ വില്‍പനക്കണക്കുകള്‍ പുറത്തു വന്നപ്പോള്‍ റിനോ ഇന്ത്യ ഡസ്റ്റര്‍ കോംപാക്ട് എസ്‍യുവിയിലേറി ഏറെ ദൂരം സഞ്ചരിച്ചതായി കാണാന്‍ കഴിയുന്നു. വില്‍പനക്കണക്കുകള്‍ ഇപ്രകാരം പറയുന്നു:
ജനുവരി: 4,914 യൂണിറ്റ്
ഫെബ്രുവരി: 6,723 യൂണിറ്റ്
മാര്‍ച്ച്: 8,232 യൂണിറ്റ്

ഈ വില്‍പന വര്‍ധനവ് സംഭവിച്ചത് ഡസ്റ്റര്‍ എസ്‍യുവിയുടെ സഹായത്താലാണ്. ഇത് റിനോയുടെ വിപണിവിഹിതം കൂട്ടുവാനും സഹായിച്ചിട്ടുണ്ട്. നിലവില്‍ ഡസ്റ്ററിന്‍റെ വിപണിവിഹിതം 2.4% ആണ്. നേരത്തെ ഇത് 2.2 ശതമാനമായിരുന്നു.
വില്‍പന ഉയര്‍ന്നതോടെ ആഗോള തലത്തില്‍ റിനോയുടെ പതിനൊന്നാമത്തെ പ്രമുഖ മാര്‍ക്കറ്റായി ഇന്ത്യ മാറിയിട്ടുണ്ട്. യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധി റിനോയുടെ ആഗോളവില്‍പനയെ വന്‍തോതില്‍ ബാധിച്ച സന്ദര്‍ഭമാണിത്. റിനോ ഗ്രാപ്പിന്‍റെ മൊത്തം വരുമാനം 11.81% കണ്ട് ഇടിഞ്ഞിട്ടുണ്ട്.
ഡസ്റ്റര്‍ ഇന്ത്യന്‍ വിപണിയില്‍ വന്‍ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന എസ്‍യുവികളുടെ നിരയിലേക്ക് ഡസ്റ്റര്‍ വളര്‍ന്നു ക്വഴിഞ്ഞു. ഈ വാഹനത്തിന്‍റെ വില്‍പന മഹീന്ദ്ര പോലൊരു എസ്‍യുവി ഭീമന്‍റെ മോഡലുകളുടെ വില്‍പനയെ വരെ കാര്യമായി ബാധിച്ചിട്ടുണ്ട്.


Click it and Unblock the Notifications








