റിനോ 800സിസി കാര്‍ ചെന്നൈയില്‍ നിര്‍മാണത്തില്‍

ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ചെന്നൈയില്‍ ഡിസൈന്‍ വേലകള്‍ നടത്തുന്നു എന്നതാണ്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ഒരു കാറായിരിക്കും ഇത്.
റിനോയില്‍ നിന്ന് ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നത് അവരുടെ ഫ്രഞ്ച് മോഡലുകളെ വരവാണ്. എന്നാല്‍, ഇക്കാര്യത്തില്‍ കണിശമായ വിപണിനിലപാടെടുക്കാന്‍ റിനോയ്ക്ക് സാധിക്കുന്നില്ല എന്നതാണ് പ്രശ്നം. വിപണിയിലെ വളരെ കുറച്ചുകാലത്തെ പരിചയം ഒരു വലിയ പ്രശ്നം തന്നെയാണ്. ഒരു കാര്‍ മോഡല്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ നടത്തേണ്ട നിക്ഷേപം വലിയതാണ്. വാഹനം ഫ്ലോപ്പായാല്‍ കിട്ടുക കട്ടപ്പണിയാണ്.
ഇന്ത്യയുടെ വിപണി മറ്റുള്ളവയില്‍ നിന്ന് വളരെ വ്യതിരിക്തമാണെന്ന് ചൂണ്ടിക്കാട്ടുന്നു ട്രാവേഴ്സ്. "ഉപഭോക്താക്കളുടെ മാനദണ്ഡങ്ങളുടെ വ്യത്യസ്തത വലിയ വെല്ലുവിളികളാണ് മുന്നോട്ടുവെക്കുന്നത്". ട്രാവേഴ്സിന്‍റെ ഈ വാക്കുകളില്‍ നിന്നു തന്നെ മനസ്സിലാക്കാവുന്നതാണ് റിനോ എത്ര ജാഗ്രതയോടെയാണ് വിപണിയില്‍ നില്‍ക്കുന്നതെന്ന്.
'എ എന്‍ട്രി' എന്ന കോഡ് നാമത്തിലാണ് വാഹനം വരുന്നത്. 800സിസി എന്‍ജിനായിരിക്കും വാഹനത്തിനുണ്ടായിരിക്കുക എന്ന് ട്രാവേഴ്സ പറയുന്നു. ഇന്ത്യയില്‍ ലഭിക്കുന്ന പ്രതികരണത്തെ ആധാരമാക്കിയായിരിക്കും മറ്റ് വിപണികള്‍ വാഹനം അവതരിപ്പിക്കേണ്ടത് സംബന്ധിച്ച തീരുമാനമെടുക്കുക.


Click it and Unblock the Notifications








