റിനോ പള്‍സിനും സ്കാലയ്ക്കും തിരിച്ചുവിളി

മൊത്തം 7,016 യൂണിറ്റ് സ്കാഡല സെഡാനും പള്‍സ് ഹാച്ച്ബാക്കുമാണ് തിരിച്ചുവിളിക്കപ്പെട്ടത്. നിസ്സാന്‍-റിനോ ചങ്ങാത്തത്തിലൂടെ വിപണിയിലെത്തിയ വാഹനങ്ങളാണ് ഇവ രണ്ടും. മൈക്രയെ ആധാരമാക്കി പള്‍സും സണ്ണിയെ ആധാരമാക്കി സ്കാലയും പുറത്തിറക്കുകയായിരുന്നു. ഈ കാറുകള്‍ നിസ്സാന്‍ മോഡലുകളെക്കാള്‍ പ്രീമിയം നിലവാരത്തിലാണ് ഇടം പിടിച്ചത്.
സ്കാലയും പള്‍സും നിസ്സാന്‍ സണ്ണിയുടെയും മൈക്രയുടെയും മിക്കവാറും ഘടകഭാഗങ്ങള്‍ പങ്ക് വെക്കുന്നുണ്ട്. എക്സ്റ്റീരിയര്‍ ഡിസൈനില്‍ കാര്യപ്പെട്ട മാറ്റങ്ങളൊന്നും തന്നെയില്ല. ഇന്‍റീരിയറിലാകട്ടെ, പ്രീമിയം നിലവാരം സൂക്ഷിക്കുന്നതിനായി ചെയ്ത പരിഷ്കാരങ്ങള്‍ മാത്രമാണ് ഈ വാഹനങ്ങള്‍ക്ക് വ്യത്യസ്തത നല്‍കുന്ന ഘടകം.
ചെന്നൈയിലെ ഒറഗഡത്തുള്ള പ്ലാന്‍റിലാണ് റിനോ വാഹനങ്ങളെല്ലാം ഉല്‍പാദിപ്പിക്കുന്നത്.
പ്രശ്നം ബാധിച്ചിട്ടുള്ളതെന്ന് കരുതപ്പെടുന്ന ബാച്ചിലെ വാഹനങ്ങളുടെ ഉടമകളെ റിനോ ഇതിനകം ബന്ധപ്പെട്ടു തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. പള്‍സ് ഹാച്ച്ബാക്ക് 2,836 യൂണിറ്റും സ്കാല സെഡാന്‍ 4,180 യൂണിറ്റും ആണ് തിരിച്ചുവിളിച്ചിട്ടുള്ളത്.
പ്രശ്നം തിരിച്ചറിഞ്ഞതോടെ സ്വയം തിരിച്ചു വിളിക്കാന്‍ റിനോയും നിസ്സാനും മുതിരുകയായിരുന്നു. ഇന്ത്യയില്‍ പല പ്രമുഖ കമ്പനികളും ഇത്തരം ഘട്ടങ്ങളില്‍ മിണ്ടാതിരിക്കുകയാണ് പതിവ്. ഈയിടെയായി മാധ്യമങ്ങള്‍ വിഷയം എടുത്തിട്ട് നാറ്റിക്കുന്ന ഇടപാട് തുടങ്ങിയതോടെ പ്രമുഖര്‍ക്ക് തിരിച്ചുവിളിക്കാതെ പറ്റില്ല എന്നൊരവസ്ഥ വന്നിട്ടുണ്ട്. ഇത്തരക്കാര്‍ വളരെ രഹസ്യമായാണ് തിരിച്ചുവിളി നടത്തുക.


Click it and Unblock the Notifications








