റിനോ ഡസ്റ്ററിന് ഓഫറുകള്‍
ഉത്സവസീസണ്‍ പ്രമാണിച്ച് റിനോ പുതിയ ഓഫറുകളുമായി രംഗത്തെത്തി. 8 കോടി രൂപയുടെ സമ്മാനങ്ങള്‍ക്കൊപ്പം മറ്റ് ചില വാഗ്ദാനങ്ങളും റിനോ നല്‍കുന്നുണ്ട്. റിനോ സ്‌റ്റെപ്പപ് ബൊണാന്‍സ എന്ന് പേരിട്ടിട്ടുള്ള ഒരു സംഭവമാണ് ഇതില്‍ പ്രധാനം.
ഒന്‍പത് ദിവസത്തെ പദ്ധതിയാണിത്. റിനോ പള്‍സ്, സ്‌കാല, ഡസ്റ്റര്‍ എന്നീ വാഹനങ്ങള്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക്, ബുക്ക് ചെയ്ത വേരിയന്റിനെക്കാള്‍ ഒരു പടി മുകളില്‍ നില്‍ക്കുന്ന വേരിയന്റിലേക്ക് അപ്‌ഗേഡ് ചെയ്യുവാന്‍ സാധിച്ചേക്കാവുന്ന പദ്ധതിയാണ് സ്റ്റെപ്പപ് ബൊണാന്‍സ എന്ന പേരില്‍ അവതരിപ്പിക്കുന്നത്. ഇത് നടന്നില്ലെങ്കിലും ദുഖിക്കേണ്ടതില്ല. 8 കോടി രൂപ വരെയുള്ള സമ്മാനങ്ങള്‍ നേടുവാനുള്ള അവസരം വേറെയും കിടപ്പുണ്ട്.
പള്‍സ്, സ്‌കാല എന്നിവ ബുക്ക് ചെയ്യുന്നവര്‍ക്ക് സൗജന്യ ഇന്‍ഷൂറന്‍സ് അടക്കമുള്ള വാഗ്ദാനങ്ങള്‍ വേറെയുമുണ്ട്.
സെപ്തംബര്‍ 15 വരെയാണ് ഈ ഓഫറുകള്‍ നിലനില്‍ക്കുക.
ഈ പദ്ധതി പ്രകാരം പള്‍സ്, സ്‌കാല എന്നിവയുടെ ഏറ്റവും ഉയര്‍ന്ന വേരിയന്റ് ബുക്ക് ചെയ്യുന്ന ഒരാള്‍ക്ക് ഒരു കാര്‍ മോഡലില്‍ നിന്ന് അടുത്ത മോഡലിന്റെ താഴ്ന്ന വേരിയന്റിലേക്ക് നീങ്ങാനുള്ള അവസരം ലഭിച്ചേക്കാം. പള്‍സ് ഹാച്ച്ബാക്കിന്റെ ഉയര്‍ന്ന പതിപ്പ് ബുക്ക് ചെയ്തയാള്‍ക്ക് സ്‌കാല സെഡാനിന്റെ താഴ്ന്ന വേരിയന്റിലേക്കും, സ്‌കാല ബുക്ക് ചെയ്തയാള്‍ക്ക് ഡസ്റ്റര്‍ എസ്‌യുവിയുടെ താഴ്ന്ന വേരിയന്റിലേക്കും നീങ്ങാന്‍ അവസരം കിട്ടുന്നു.
ചില സംസ്ഥാനങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കുന്നില്ല. ഇത് ഷോറൂമുകളുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തേണ്ടതാണ്.


Click it and Unblock the Notifications









