റിനോ സ്കാല ട്രാവലോഗ്: ലിമിറ്റഡ് എഡിഷന്‍
റിനോയുടെ സ്കാല സെഡാന് ഒരു ലിമിറ്റഡ് എഡിഷന്‍ പതിപ്പ് പുറത്തിറക്കി. നിരവധി പുതിയ അക്സസറികള്‍ പേറിയാണ് വാഹനം വന്നിരിക്കുന്നത്. ട്രാവലോഗ് എഡിഷന്‍ എന്ന് പേര്.
എന്‍ജിനും മറ്റ് സാങ്കേതിക സവിശേഷതകളുമെല്ലാം സാധാരണ സ്കാല മോഡലിന്‍റേതുതന്നെയാണ്. ഇത്തവണത്തേത് ചില കോസ്മെറ്റിക് പണികള്‍ മാത്രമാണ്. മെയ് മാസം അവസാനത്തോടുകൂടി വാഹനം ഔട്‍ലെറ്റുകളില്‍ ലഭ്യമായിത്തുടങ്ങും.
ആര്‍എക്സ്സെഡ് ഡീസല്‍ പതിപ്പില്‍ മാത്രമാണ് ട്രാവലോഗ് എഡിഷന്‍ ലഭിക്കുക. 9,78,500 രൂപയാണ് വാഹനത്തിന്‍റെ വില. ഇത് സാധാരണ ആര്‍എക്സ്സെഡ് ഡീസല്‍ പതിപ്പിനെക്കാള്‍ 10,000 രൂപ കൂടുതലാണ്.
റിയര്‍വ്യൂ മിററില്‍ ടേണ്‍ സിഗ്നലുകള്‍, റിയര്‍ സണ്‍ഷേഡ്, പുതിയ സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റം, ടച്ച്സ്ക്രീന്‍ ഡിസ്പ്ലേ, ഡിവിഡി പ്ലേയര്‍എന്നിവയും ബ്ലൂടൂത്ത്, യുഎസ്‍ബി, ഐപോഡ് കണക്ടിവിറ്റി, റിവേഴ്സ് പാര്‍ക്കിംഗ് കാമറ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്ഡട്രോള്‍സ് തുടങ്ങിയ സന്നാഹങ്ങളും പുതിയ പതിപ്പിലുണ്ട്.
താഴെ ട്രാവലോഗ് എഡിഷന്‍ ചിത്രങ്ങള്‍ കാണാം.

റിനോ സ്കാല ട്രാവലോഗ്

റിനോ സ്കാല ട്രാവലോഗ്

റിനോ സ്കാല ട്രാവലോഗ്

റിനോ സ്കാല ട്രാവലോഗ്

റിനോ സ്കാല ട്രാവലോഗ്

റിനോ സ്കാല ട്രാവലോഗ്

റിനോ സ്കാല ട്രാവലോഗ്

റിനോ സ്കാല ട്രാവലോഗ്

റിനോ സ്കാല ട്രാവലോഗ്

റിനോ സ്കാല ട്രാവലോഗ്



Click it and Unblock the Notifications








