റിനോ പള്‍സ് 'വോയേജ് എഡിഷന്‍' വിപണിയിലേക്ക്
പള്‍സ് ഹാച്ച്ബാക്കിന്റെ ഒരു പ്രത്യേക പതിപ്പ് 'വോയേജ് എഡിഷന്‍' എന്ന പേരില്‍ റിനോ ഇന്ത്യ പുറത്തിറക്കി. ലഭ്യമായ വിവരങ്ങളനുസരിച്ച് കാര്യപ്പെട്ട മാറ്റങ്ങളൊന്നും കാണാന്‍ കഴിയില്ല പ്രത്യേക പള്‍സില്‍ എന്നു പറയേണ്ടിയിരിക്കുന്നു.
ഒരു ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, നേവിഗേഷന്‍ സംവിധാനം, ഫോക്കലില്‍ നിന്നുള്ള സ്പീക്കറുകള്‍ എന്നിവ ഇന്റീരിയറില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതാണ് പ്രത്യേക പതിപ്പിന്റെ പ്രത്യേകതകള്‍.

കൂടെ പറയുന്ന 4 വര്‍ഷത്തെ സൗജന്യ റോഡ് അസിസ്റ്റന്‍സ്, 2 വര്‍ഷത്തെ എക്‌സ്റ്റന്‍ഡഡ് വാറന്റി, 35000 രൂപ മൂല്യമുള്ള രണ്ട് വര്‍ഷത്തെ സൗജന്യ ഇന്‍ഷൂറന്‍സ് എന്നിവ മറ്റെല്ലാം റിനോ വാഹനങ്ങള്‍ക്കും നല്‍കുന്നുണ്ട്. ഇത് പ്രത്യേക പതിപ്പിന് മാത്രമായുള്ളതല്ല.
58,000 രൂപ വിലമതിക്കുന്ന അധിക സവിശേഷതകളാണ് പുതിയ പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് റിനോ പറയുന്നു.
നിസ്സാന്‍ മൈക്രയുടെ റീബാഡ്ജ് ചെയ്ത പതിപ്പാണ് പള്‍സ്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 76 പിഎസ് കരുത്ത് പകരുന്നുണ്ട്. 104 എന്‍എം ചക്രവീര്യമാണ് ഈ എന്‍ജിന്‍ പകരുന്നത്. 1.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനും വാഹനത്തിനുണ്ട്. 64 കുതിരകളുടെ കരുത്ത് ഈ എന്‍ജിന്‍ പകരുന്നു. 160 എന്‍എം ചക്രവീര്യവും നല്‍കും.
വോയേജ് എഡിഷൻ വില ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.


Click it and Unblock the Notifications








