റിനോ സ്കാലയ്ക്ക് പുതിയ ഡീസല്‍ പതിപ്പ്

Renault Scala Base RxE Diesel Trim
റിനോ സ്കാല സെഡാന് ഒരു പുതിയ ബേസ് ഡീസല്‍ പതിപ്പ് പുറത്തിറക്കി. ആര്‍എക്സ്ഇ എന്ന ഈ വേരിയന്‍റിന് വില ദില്ലി എക്സ്ഷോറൂം നിരക്ക് പ്രകാരം 8.29 ലക്ഷം വരും.

ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളുടെ എല്ലാ കോണുകളിലും സാന്നിധ്യമുറപ്പിക്കുക എന് റിനോയുടെ നയത്തിന്‍റെ ഭാഗമാണ് പുതിയ സ്കാല പതിപ്പിന്‍റെ ലോഞ്ചെന്ന് കമ്പനിയുടെ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സുമിത് സാഹ്നി വിശദീകരിച്ചു.

നിലവിലെ പ്രീമിയം സെഡാന്‍ സെഗ്മെന്‍റിലെ എന്‍ട്രി ലെവല്‍ മോഡലുകളോട് വലിയ തോതില്‍ മത്സരക്ഷമമാണ് സ്കാല സെഡാനുകളുടെ വിലയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കംഫര്‍ട്ട്, സുരക്ഷ, വിനോദം തുടങ്ങിയ ഘടകങ്ങളിലൊന്നിലും വിട്ടുവീഴ്ച ചെയ്യാതെയാണിത് സാധിക്കുന്നതെന്നും സുമിത് പറഞ്ഞു. ആഡംബരം, സ്ഥലസൗകര്യം, ഏറ്റവും മികച്ച കൈകാര്യക്ഷമത തുടങ്ങിയവ വാഹനത്തിന്‍റെ പ്രത്യേകതയാണ്.

ബേസ് ഡീസല്‍ വേരിയന്‍റില്‍ സൈഡ് എയര്‍ബാഗുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പവര്‍ വിന്‍ഡോകള്‍ എന്നിവ ഉണ്ടായിരിക്കില്ല.

അതെസമയം, ആന്‍റിലോക്ക് ബ്രേക്കിംഗ് സംവിധാനം, ബ്രേക് അസിസ്റ്റ്, ഇലക്ട്രോണിക് ബ്രേക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം, എന്‍ജിന്‍ ഇമ്മൊബിലൈസര്‍ എന്നീ സന്നാഹങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഡ്രൈവര്‍ സീറ്റ് എയര്‍ബാഗും നിലനിര്‍ത്തിയിരിക്കുന്നു.

റിനോയുടെ വിഖ്യാതമായ 1.5 ലിറ്റര്‍ കെ9കെ എന്‍ജിനാണ് സ്കാലയില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഇതേ എന്‍ജിന്‍ തന്നെയാണ് മറ്റ് ഡീസല്‍ പതിപ്പുകളായ ആര്‍എക്സ്എല്‍, ആര്‍എക്സ്സെഡ് എന്നീ പതിപ്പുകളിലുമുള്ളത്.

More from DriveSpark

Article Published On: Saturday, June 22, 2013, 10:39 [IST]
English summary
Renault India has launched the new RxE base diesel variant of the Scala sedan. The RxE diesel trim is priced at INR 8.29 lakhs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X